Asianet News MalayalamAsianet News Malayalam

മഹാനിഘണ്ടു എഡിറ്റർ നിയമന വിവാദം; ​ഗവർണർ റിപ്പോർട്ട് തേടി

 മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനൻറെ ഭാര്യ ഡോ.പൂർണ്ണിമാ മോഹനന്‍റെ നിയമനത്തിലാണ് വിശദീകരണം തേടിയത്.

controversy over appointment ofmaha dictionary editor  governor sought the report
Author
Thiruvananthapuram, First Published Jul 13, 2021, 8:09 PM IST

തിരുവനന്തപുരം: ഓർഡിനൻസ് വ്യവസ്ഥ ലംഘിച്ച് മലയാളം മഹാനിഘണ്ടു എഡിറ്ററെ നിയമിച്ചതിൽ,കേരള സര്‍വ്വകലാശാല വി സി യോട് ഗവര്‍ണര്‍ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനൻറെ ഭാര്യ ഡോ.പൂർണ്ണിമാ മോഹനന്‍റെ നിയമനത്തിലാണ് വിശദീകരണം തേടിയത്.

ലെക്സിക്കൻ എഡിറ്റർ തസ്തികക്ക് വേണ്ട അടിസ്ഥാന യോഗ്യത മലയാള ഭാഷയിൽ ഒന്നാം ക്ലാസിലോ രണ്ടാം ക്ളാസിലോ ഉള്ള ബിരുദമാണെന്ന് സർവ്വകലാശാല ഓർഡിനൻസിൽ കൃത്യമായി പറയുന്നുണ്ട്. ഓർഡിനൻസിനെ മറികടന്ന് നിയമനത്തിനുള്ള വിജ്ഞാപനത്തിൽ   പിഎച്ച്ഡി മലയാളം അല്ലെങ്കിൽ സംസ്കൃതം എന്നാക്കിയെന്നാണ് പരാതി. സേവ് യൂണിവേഴ്സിറ്റി ആക്ഷന്‍ കമ്മറ്റിയുടെ പരാതിയിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios