ഇന്ന് രാവിലെ രാവിലെ കാറിൽ അമ്മയുമായി ശ്രീകാര്യം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് പോയ നവീനെ പൊലീസ് തടയുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് രണ്ടായിരം രൂപ പിഴ നൽകാൻ ആവശ്യപ്പെട്ടത്. സത്യവാങ്മൂലം പോലും പൊലീസ് ചോദിച്ചില്ലെന്നാണ് നവീന്‍റെ പരാതി
തിരുവനന്തപുരം: അമ്മയുമായി ബലിതർപ്പണത്തിന് പോയ യുവാവിൽ നിന്നും രണ്ടായിരം രൂപ പിഴയീടാക്കിയ പൊലീസ് 500 രൂപയുടെ രസീത് നൽകിയെന്ന് പരാതി. ശ്രീകാര്യം പൊലീസിനെതിരെ വെഞ്ചാവോട് സ്വദേശി നവീനാണ് ആരോപണം ഉന്നയിച്ചത്.
ഇന്ന് രാവിലെ രാവിലെ കാറിൽ അമ്മയുമായി ശ്രീകാര്യം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് പോയ നവീനെ പൊലീസ് തടയുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് രണ്ടായിരം രൂപ പിഴ നൽകാൻ ആവശ്യപ്പെട്ടത്. സത്യവാങ്മൂലം പോലും പൊലീസ് ചോദിച്ചില്ലെന്നാണ് നവീന്‍റെ പരാതി.
കൈവശം പണമില്ലാത്തതിനാൽ എടിഎമ്മിൽ നിന്ന് പണമെടുത്ത് സ്റ്റേഷനിലെത്തി രണ്ടായിരം രൂപ പിഴയടച്ചുവെങ്കിലും പൊലീസ് നൽകിയത് 500 രൂപ രസീത്. വീട്ടിലെത്തിയശേഷമാണ് തുക ശ്രദ്ധിച്ചതെന്ന് നവീൻ പറയുന്നു.
എഴുതിയതിൽ സംഭവിച്ച പിഴവാണെന്നാണ് പൊലീസിൻറെ വിശദീകരണം. ഇതറിയിക്കാൻ ഫോണിൽ വിളിച്ചുവെന്നും നവീൻ ഫോണ്‍ എടുത്തില്ലെന്നുമാണ് ശ്രീകാര്യം പൊലീസിന്‍റെ മറുപടി. രണ്ടായിരം രൂപക്കുള്ള കേസാണ് എടുത്തെന്നും സ്റ്റേഷൻ അക്കൗണ്ടിൽ പണമുണ്ടെന്നും വിശദീകരിക്കുന്നു.
