Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ പിൻവലിച്ചു; ബാറുകളും ബാർബർ ഷോപ്പുകളും മാളുകളും തുറക്കും

കടകൾ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെ തുറക്കാം. കൂടുതൽ ഇളവുകൾ...

Coronavirus  lockdown cancelled in trivandrum
Author
Thiruvananthapuram, First Published Aug 14, 2020, 8:24 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ലോക്ഡൗൺ പിൻവലിച്ചു. നിയന്ത്രിത മേഖലകളിൽ ഇളവുകൾ ഉണ്ടാകില്ല. എല്ലാ കടകൾക്കും രാവിലെ 7 മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കാം. ബാറുകള്‍, മാളുകൾ, ബാർബർ ഷോപ്പുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയും തുറക്കാം.

ഹോട്ടലുകൾക്ക് രാത്രി ഒമ്പത് മണി വരെയാണ് പ്രവർത്തനാനുമതി. എന്നാൽ പാഴ്സൽ മാത്രമേ അനുവദിക്കുകയുളളൂ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കായികപരിശീലനങ്ങൾ തുടങ്ങാനും അനുമതി നൽകി. കഴിഞ്ഞ മാസം ആറ് മുതലായിരുന്നു തിരുവനന്തപുരത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഒരു മാസത്തിലേറെ നഗരം അടച്ചുപൂട്ടിയിട്ടും കൊവിഡ് വ്യാപനത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ല. 

അതേസമയം, തിരുവനന്തപുരത്ത് ഇന്ന് 310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 300 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Follow Us:
Download App:
  • android
  • ios