പുനർജ്ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശയിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് വി ഡി സതീശനാണെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് വി ഡി സതീശനാണെന്നും അത് ഒരു പുനരധിവാസ പദ്ധതിയാണെന്നും രാഹുൽ. വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
അതേ സമയം, വിഷയത്തിൽ പ്രതികരിച്ച് മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. സിബിഐ അന്വേഷണ നീക്കത്തെ തള്ളിയും പരിഹസിച്ചുമാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ഓലപ്പാമ്പെന്ന് കെപിസിസി പ്രസിഡന്റും ചെപ്പടിവിദ്യ എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചു. എന്തൊക്കെ അഭ്യാസം കാണിച്ചാലും യുഡിഎഫ് വരുമെന്ന് ഇതിനൊക്കെ പുല്ലു വിലയാണെെന്നും കെ മുരളീധരൻ പ്രതികരിച്ചു. വയനാട്ടിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള നേതൃ സമ്മേളനം നടക്കുമ്പോഴാണ് സർക്കാരിന്റെ നീക്കം എന്നത് ശ്രദ്ധേയമായി.
തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയ മുൻതൂക്കം നിയമസഭാ തിരഞ്ഞെടുപ്പിലും ആഗ്രഹിച്ച് കോൺഗ്രസ് അതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് വയനാട്ടിൽ രണ്ടുദിവസത്തെ നേതൃ സമ്മേളനം ചേരുന്നത്. ആവേശപൂർവ്വം നേതാക്കൾ സമ്മേളനത്തിന് പതാക ഉയർത്താൻ നിൽക്കേ ആണ് സിബിഐ അന്വേഷണ ശുപാർശ വാർത്ത പുറത്തുവന്നത്. ആദ്യം മംഗലാപ്പിലായ നേതാക്കൾ പക്ഷേ ഉടൻ തിരിച്ചടിച്ചു. വിഷയത്തിൽ എന്തു വന്നാലും രാഷ്ട്രീയമായി നേരിടും. ഒരു വർഷം മുൻപത്തെ ശുപാർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്നത് തെരഞ്ഞെടുപ്പായതിനാലാണെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.


