സോണ്ട മേധാവിയെ ഫോണിൽ പോലും കിട്ടുന്നില്ലെന്നും മേയർ പറഞ്ഞു.

കോഴിക്കോട്: മഴക്കാല പൂർവ്വ നടപടി കോർപറേഷൻ സ്വന്തം നിലയ്ക്ക് ഉടൻ ചെയ്യുമെന്നും പണം പിന്നീട് സോണ്ടയിൽ നിന്നും ഈടാക്കുമെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ്. കോഴിക്കോട് സോണ്ട കുഴപ്പമില്ലാതെ കാര്യങ്ങൾ ചെയ്തു. തുടക്കത്തിലെ കാലതാമസം പ്രകൃതി ക്ഷോഭവും കൊവി‍ും മൂലമാണെന്നും മേയർ വ്യക്തമാക്കി. സോണ്ടയുടെ കാര്യത്തിൽ പ്രത്യേകമായി ഒരു താല്പര്യവും കോർപ്പറേഷന് ഇല്ല. മുഖ്യമന്ത്രിയുടെ സ്വപ്നമായിരുന്നു ശാസ്ത്രീയ മാലിന്യ സംസ്കരണം എന്നും ബീനാ ഫിലിപ്പ് പറഞ്ഞു. അത് നടപ്പാക്കുക മാത്രമാണ് ചെയ്തത്. സോണ്ട മേധാവിയെ ഫോണിൽ പോലും കിട്ടുന്നില്ലെന്നും മേയർ പറഞ്ഞു.

സോണ്ടയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ; ബയോമൈനിം​ഗിൽ നിന്ന് ഒഴിവാക്കി കൊച്ചി കോർപറേഷൻ

പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു; ബ്രഹ്മപുരത്തെ വേസ്റ്റ് ടു എനർജി പദ്ധതിയിൽ നിന്ന് സോൺടയെ മാറ്റി സര്‍ക്കാര്‍

സോൺട മേധാവിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് കോഴിക്കോട് മേയർ...

സോൺട മേധാവിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് കോഴിക്കോട് മേയർ|Zonta|Njeliyan Parambu| Kozhikode