സോണ്ട ഇൻഫ്രാടെക്കിനെ കരിമ്പട്ടികയിൽ പെടുത്താൻ സർക്കാരിന് ശുപാർശ നൽകാൻ കൊച്ചി കോർപ്പറേഷൻ കൗൺസിൽ 

കൊച്ചി: സോണ്ട ഇൻഫ്രാടെക്കിനെ കരിമ്പട്ടികയിൽ പെടുത്താൻ സർക്കാരിന് ശുപാർശ നൽകാൻ കൊച്ചി കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. അതുപോലെ തന്നെ സോണ്ടയെ ബയോമൈനിംഗിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ബയോമൈനിംഗിൽ സോണ്ടയുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസ് ആണ്. ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ബയോമൈനിംഗിൽ സോണ്ട വീഴ്ചവരുത്തിയെന്ന് കൊച്ചി മേയർ എം.അനിൽകുമാർ വ്യക്തമാക്കി. സോണ്ടയെ സംരക്ഷിക്കുന്ന ഒരു നടപടിയും കോർപ്പറേഷൻ കൈകൊണ്ടിട്ടില്ലെന്നും മേയർ കൂട്ടിച്ചേർത്തു. 

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News