Asianet News MalayalamAsianet News Malayalam

കെഎസ്ഇബി ഇൻകലിന് നൽകിയ 7മെഗാവാട്ട് പദ്ധതിയിൽ അഴിമതി; ചട്ടം ലംഘിച്ച് ഉപകരാർ നൽകി, കോഴയായി ഉറപ്പിച്ചത് 5കോടി രൂപ

അഴിമതി നടത്തിയത് സോളാർ വിഭാഗം ജനറൽ മാനെജറെന്ന് പുറത്ത് വന്ന രേഖയിൽ പറയുന്നു. ഇടപാടിന്‍റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കമ്പനി പ്രതിനിധി ഇൻകൽ ഉദ്യോഗസ്ഥന് പണം കൈമാറിയതിന്‍റെ രേഖകളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

Corruption in 7Megavat project given to Inkel by KSEB sub-contract given in violation of the rules fvv
Author
First Published Sep 20, 2023, 7:23 AM IST

പാലക്കാട്: കെഎസ്ഇബിയുടെ സൗരോർജ്ജ പദ്ധതികളിൽ നടക്കുന്നത് കോടികളുടെ അഴിമതി. സർക്കാരിന് പങ്കാളിത്തമുള്ള ഇൻകെലിന് കരാർ നൽകിയ ഏഴ് മെഗാവാട്ട് സൗരോർജ്ജ പദ്ധതിയിൽ ഉറപ്പിച്ചത് അഞ്ച് കോടിയോളം രൂപയുടെ കോഴ.ഇൻകെലിലെ ജനറൽ മാനെജർ സാംറൂഫസ് കോഴപ്പണം കൈപ്പറ്റിയതിന്‍റെ തെളിവുകളും ഇടനിലക്കാരന്‍റെ വെളിപ്പെടുത്തലും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഉപകരാർ പാടില്ലെന്ന കരാർ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ഇൻകെലിന്റെ ഇടപാട്.

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കൊണ്ടുവന്ന സൗരോർജ്ജ പദ്ധതിയാണ് കെഎസ്ഇബിയുടെ കഞ്ചിക്കോട്ടെ സോളാർ പവർ പ്ലാന്‍റ്. ക‌ഞ്ചിക്കോടും ബ്രഹ്മപുരത്തുമായി ഏഴ് മെഗാവാട്ട് സൗരോർജ്ജ പ്ലാന്‍റുകളാണുള്ളത്. പദ്ധതി കെഎസ്ഇബി നൽകിയത് സർക്കാരിന് പങ്കാളിത്തമുള്ള വ്യവസായ മന്ത്രി ചെയർമാനായുള്ള ഇൻകലിന്. പ്ലാന്‍റ് സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം തുടങ്ങി ഇൻകെൽ കെഎസ്ഇബിക്ക് കൈമാറണമെന്നാണ് കരാർ. എന്നാൽ ചട്ടം ലംഘിച്ച് 2020ജൂണ്‍ മാസം ഇൻകൽ കരാർ മറിച്ചുവിൽക്കുകയായിരുന്നു. ഇതിന്റെ രേഖകളാണ് പുറത്തുവന്നത്. 33കോടി95ലക്ഷം രൂപക്ക് തമിഴ്നാട്ടെ റിച്ച് ഫൈറ്റോകെയർ എന്ന കമ്പനിക്കാണ് നൽകിയിട്ടുള്ളത്. ഈ കൈമാറലിൽ കോഴയായി മറിഞ്ഞതും കോടികളാണ്. ഇൻകൽ സോളാർ വിഭാഗം ജനറൽ മാനെജർ സാംറൂഫസാണ് സ്വകാര്യ കമ്പനിക്ക് ഉപകരാർ ഉറപ്പിച്ചത്. പത്ത് ലക്ഷം വാട്ടാണ് ഒരു മെഗാവാട്ട്. അങ്ങനെ വാട്ട് ഒന്നിന് 56രൂപക്ക് കെഎസ്ഇബി ഇൻകലിന് നൽകിയ കരാർ, ആദ്യം നാൽപത്തിനാല് രൂപക്ക് ഇൻകൽ സ്വകാര്യകമ്പനിക്ക് മറിച്ചു. ഏഴ് മെഗാവാട്ട് പദ്ധതിൽ ഈ നീക്കത്തിൽ മാത്രം കമ്മീഷൻ രണ്ടരക്കോടി രൂപ. റിച്ച് ഫൈറ്റോക്കെയർ പ്രതിനിധിയും സാംറൂഫസും ഡീൽ ഉറപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. 

'കേരളത്തെ ലജ്ജിപ്പിക്കുന്നു' മന്ത്രി കെ രാധാകൃഷ്‌ണനെതിരായ ജാതീയ വിവേചനത്തിൽ സിപിഎം സെക്രട്ടേറിയറ്റ്‌

ആദ്യം ഉറപ്പിച്ച 44രൂപ യൂണിറ്റൊന്നിന് 48രൂപ വരെയായി. കൂട്ടിയ നാല് രൂപ പൂർണ്ണമായും ഇൻകൽ ഉദ്യോഗസ്ഥനുള്ള കമ്മീഷൻ.അങ്ങനെ രണ്ടരക്കോടിയുടെ കോഴ ആകെ മൊത്തം അഞ്ച് കോടിയായി.ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഇടനിലക്കാരന്‍റെ അക്കൗണ്ടിൽ നിന്നും സാം റൂഫസിന്‍റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമായി പോയത് 50ലക്ഷത്തിലധികം രൂപയാണ്. ഒരു ലക്ഷം രണ്ട് ലക്ഷം അങ്ങനെ വിവിധ ഘട്ടങ്ങളായാണ് സാം റൂഫസിന്‍റെ എച്ച്ഡിഎഫ് സി, പഞ്ചാബ് നാഷണൽ ബാങ്ക്, എസ്ബിഐ എന്നീ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. റിച്ച് ഫൈറ്റോകെയറിന്‍റെ അക്കൗണ്ടിൽ നിന്നും ഇടനിലക്കാരന്‍റെ അക്കൗണ്ടിലേക്ക് പണം വന്ന് തൊട്ട് പിന്നാലെയാണ് സാമിന്‍റെ അക്കൗണ്ടിലേക്ക് പണം പോയത്. ഒരുകോടി അറുപത് ലക്ഷം രൂപ കോഴപ്പണം ബാക്കി നിൽക്കെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഈ അഴിമതി കഥ പുറത്തെത്തിക്കുന്നത്. റിച്ച് പ്രതിനിധിയുമായി ഒരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ലെന്ന് സാംറൂഫസ് പ്രതികരിച്ചു.

മാസപ്പടി വിവാദം; ഡയറിയിലെ പിവി താനല്ല, ഇടിച്ച് താഴ്ത്താൻ കുടുംബാംഗങ്ങളെ പോലും വലിച്ചിഴയ്ക്കുന്നുവെന്ന് പിണറായി
https://www.youtube.com/watch?v=pZVGgi3E_Co

https://www.youtube.com/watch?v=Ko18SgceYX8

 

Follow Us:
Download App:
  • android
  • ios