വൈകീട്ട് ആറിന് ലീഗ് ഹൗസിലാണ് യോഗം. സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിയമിച്ച കമ്മിറ്റിയെ ചൊല്ലിയാണ് തർക്കം. 

മലപ്പുറം: മുസ്ലീം ലീഗിന്‍റെ കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിൽ നിലനിൽക്കുന്ന വിഭാഗീയത പരിഹരിക്കാനുള്ള കൗൺസിൽ യോഗം ഇന്ന് ചേരും. വൈകീട്ട് ആറിന് ലീഗ് ഹൗസിലാണ് യോഗം. സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിയമിച്ച കമ്മിറ്റിയെ ചൊല്ലിയാണ് തർക്കം.

ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം ഒരു വിഭാഗം നേതാക്കൾ വിമതയോഗം ചേർന്നിരുന്നു. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറിന്‍റെ മണ്ഡലത്തിലെ തർക്കം ഉടൻ പരിഹരിക്കണമെന്നാണ് ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം. വിമതയോഗം ചേർന്ന നേതാക്കളോട് നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.