എന്നാല്‍ ഡ്രൈവറെ മാറ്റില്ലെന്ന നിലപാടിലാണ് മേയര്‍ എം കെ വര്‍ഗീസ്. 

തൃശ്ശൂര്‍: മേയര്‍ എം കെ വര്‍ഗീസിന്‍റെ (Mayor M K Varghese) താത്കാലിക ഡ്രൈവറെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ നഗരസഭയില്‍ കൗണ്‍സിലര്‍മാരുടെ സമരം. കുടിവെള്ള പ്രശ്നത്തില്‍ സമരം ചെയ്തവര്‍ക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയ ഡ്രൈവറെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഡ്രൈവറെ മാറ്റില്ലെന്ന നിലപാടിലാണ് മേയര്‍ എം കെ വര്‍ഗീസ്. അതേസമയം മേയ‌ർ എം കെ വർഗീസിനെതിരായ വധശ്രമക്കേസ് പൊലീസ് റദ്ദാക്കും. എഫ്ഐആ‌‌ർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപക്ഷേ നൽകി. 

YouTube video player

മേയര്‍ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പ്രതിപക്ഷ കൗൺസിലർമാരുടെ പരാതിയിൽ രണ്ടാഴ്ച്ച മുമ്പാണ് വധശ്രമത്തിന് മേയ‌ർക്കെതിരെ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. എന്നാൽ അന്വേഷണത്തിൽ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആ‌‌ർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കലക്കവെള്ളം കുടിവെള്ളമായി വിതരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ കോ‌ർപ്പറേഷൻ ഓഫീസിൽ സമരം നടത്തിയിരുന്നു. ഈ സമരത്തിലേക്ക് മേയ‌ർ കാറോടിച്ച് കയറ്റിയെന്ന പ്രതിപക്ഷത്തിന്റെ പരാതിയിലായിരുന്നു കേസ്.