‌‌‌രാജ്യത്തെ ആദ്യ ജനറേറ്റീവ് എഐ കോൺക്ലേവ്; വേദിയാകാൻ കേരളത്തിന്റെ കൊച്ചി

ദേശീയ, അന്തർദേശീയ കമ്പനികളിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കും. എഐ മേഖലയിലെ ആഗോള പങ്കാളികളും വിദഗ്ധരും പങ്കെടുക്കുന്ന കോണ്‍ക്ലേവ് കേരളത്തിന് വലിയ നേട്ടവും അവസരവുമാകും

Country First Generative AI Conclave in kochi

രാജ്യത്തെ ആദ്യ ജനറേറ്റീവ് എഐ കോൺക്ലേവ് ജൂലൈ 11,12 തീയതികളിൽ കൊച്ചിയിൽ നടക്കും. സംസ്ഥാന സർക്കാർ ഐബിഎമ്മുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോൺക്ലേവിന്‌ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്താണ്‌ വേദിയാകുക. ജനറേറ്റീവ് എഐ ഹബ്ബായി സംസ്ഥാനത്തെ വളർത്താനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും കോൺക്ലേവ്‌ വഴിയൊരുക്കും. വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ, ഇന്നൊവേറ്റർമാർ തുടങ്ങിയവർ പങ്കെടുക്കും. 

ദേശീയ, അന്തർദേശീയ കമ്പനികളിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കും. എഐ മേഖലയിലെ ആഗോള പങ്കാളികളും വിദഗ്ധരും പങ്കെടുക്കുന്ന കോണ്‍ക്ലേവ് കേരളത്തിന് വലിയ നേട്ടവും അവസരവുമാകും. ഗവേഷണ-വികസന മേഖലകളില്‍ പ്രതിഭകളെ കണ്ടെത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സുപ്രധാന ചുവടുവയ്പായും കോണ്‍ക്ലേവ് മാറും.

ജനറേറ്റീവ് എഐ ലോകത്തിന് മുന്നിൽ വലിയ വളർച്ച കൈവരിക്കുന്ന ഘട്ടത്തിൽ കേരളം ഈ മേഖലയിലേക്ക് കടന്നുവരുന്നത് രാജ്യത്തിൻ്റെ ജെൻ എ ഐ ഹബ്ബായി മാറുന്നതിന് മുതൽക്കൂട്ടാകും. ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവിലൂടെ കേരളത്തെ നിർമ്മിത ബുദ്ധി വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

കേരളത്തിലെ എഐ അധിഷ്ഠിത വ്യവസായങ്ങൾക്ക് കോൺക്ലേവ് കുതിപ്പാകും. സംരംഭകത്വത്തിന് പ്രാധാന്യം നൽകുന്ന രീതിയിൽ വിദ്യാഭ്യാസരംഗത്ത്‌ സർക്കാർ വലിയ മാറ്റം വരുത്തി. സാങ്കേതിക സർവകലാശാലയിൽ പെയ്ഡ് ഇന്റേൺഷിപ്പ് നൽകുന്നുണ്ട്. ലോകത്ത് ആദ്യമായി എൺപതിനായിരത്തോളം സ്‌കൂൾ അധ്യാപകർക്ക് എഐ ടൂൾ ഉപയോഗം സംബന്ധിച്ച ശിൽപ്പശാല സംഘടിപ്പിക്കുകയും ചെയ്തു.
എഐ നവീകരണത്തിനുള്ള മികച്ച സംഭാവനകൾക്ക്‌ പുരസ്‌കാരം നൽകും. 

കോൺക്ലേവിന് മുന്നോടിയായി കോളേജ് വിദ്യാർഥികൾക്കും പ്രാദേശിക സ്റ്റാർട്ടപ്പുകൾക്കുമായി ഹാക്കത്തോണുകൾ സംഘടിപ്പിക്കും. ഐടി പാർക്കുകളിൽ അന്താരാഷ്ട്ര പ്രശസ്‌തരായ എഐ വിദഗ്ധരുടെ ടെക് ടോക്കും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങളും കോൺക്ലേവ് രജിസ്ട്രേഷനും https://www.ibm.com/in en/events/gen-ai-conclave എന്ന വെബ്സൈറ്റിൽ ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios