ഇരുവരുടേയും കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് രക്ഷാപ്രവ‍ത്തക‍ർ പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന സന്ധ്യയുമായി സംസാരിച്ചെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനസ് പ്രതികരിച്ചു.

ഇടുക്കി: അടിമാലി കൂറ്റമ്പാറയിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ കാണാതായ കുടുംബത്തെ കണ്ടെത്തിയതായി രക്ഷാപ്രവ‍ർത്തക‍ർ. പ്രദേശവാസിയായ ബിജു എന്നയാളും ഭാര്യ സന്ധ്യയുമാണ് വീടിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. ഇരുവരുടേയും ശംബ്ദം കേട്ടതായും കാലുകൾ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവ‍ർത്തക‍ർ പറഞ്ഞു. ഇരുവരുടേയും കാൽ സ്ലാബിനടിയിൽ കുടുങ്ങിയിട്ടുണ്ട്. കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് രക്ഷാപ്രവ‍ത്തക‍ർ പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന സന്ധ്യയുമായി സംസാരിച്ചെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനസ് പ്രതികരിച്ചു.

മണ്ണിടിഞ്ഞുവീണ് വീട് പൂർണമായി തകർന്ന് ഇവർ അനങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. മണ്ണ് മാന്ത്രി യന്ത്രവും, കോൺക്രീറ്റുകൾ പൊളിക്കാനുള്ള ഉപകരണങ്ങളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ജാക്കി വെച്ച് കോൺക്രീറ്റ് പാളികൾ ഉയ‍ർത്താൻ ശ്രമം നടക്കുന്നത്.ഫയ‍ഫോഴ്സിന്‍റെയും നാട്ടുകാരുടേയും നേതൃത്വത്തിൽ രക്ഷാപ്രവ‍ർത്തനം തുടരുകയാണ്. രക്ഷാപ്രവ‍ത്തനത്തിനായി ചെയ്യാൻ കഴിയുന്നതെല്ലാം വേഗം ചെയ്യുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എൻഡിആ‍‍ർഎഫ് സംഘം സംഭവ സ്ഥലത്തേക്ക് ഉടനെത്തുമെന്ന് മന്ത്രി പറഞ്ഞു. കനത്ത മഴക്ക് പിന്നാലെ അപകടാവസ്ഥയിലുണ്ടായിരുന്ന വലിയ മൺകൂന താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. 

റോഡ് നിർമാണവുമായി ബന്ധപ്പെട്ട സംരക്ഷണഭിത്തിയടക്കം ഇടിഞ്ഞുവീണാണ് അപകടം. ആറ് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ഇതിൽ രണ്ട് വീടുകൾ പൂർ‍ണ്ണമായും തകർന്നു. രക്ഷാപ്രവർത്തനത്തിന് പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ശക്തമായ മഴമുന്നറിയിപ്പിനെ തുട‍ർന്ന് പ്രദേശത്ത് നിന്നും 25 ഓളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അതില്‍ ബിജുവും ഭാര്യയും ഉണ്ടായിരുന്നു. പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിന് വേണ്ടി ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. അടിമാലി ഉന്നതിയിൽ നിന്നുമുള്ള കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ഉന്നതിക്ക് മുകൾ ഭാഗത്തായി വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. സുരക്ഷ മുൻനിർത്തിയാണ് അടിമാലി ഗവണ്‍മെന്‍റ് സ്കൂളിൽ ക്യാമ്പ് തുറന്നത്.

'സ്ലാബിന് അടിയിൽ കാല് കുടുങ്ങിക്കിടക്കുന്നു, അവരെ കാണാൻ കഴിയുന്നുണ്ട്' -VIDEO

'സ്ലാബിന് അടിയിൽ കാല് കുടുങ്ങിക്കിടക്കുന്നു, അവരെ കാണാൻ കഴിയുന്നുണ്ട്'