വധുവിന്റെയും വരന്റെയും സംഘങ്ങൾ ചേരിതിരിഞ്ഞ് തമ്മിൽ തല്ലി. ഇതോടെ സ്ത്രീകൾക്കടക്കം നിരവധി പേർക്ക് പരിക്കേറ്റു

കൊല്ലം: സദ്യ വിളമ്പിയതുമായി ബന്ധപ്പെട്ട തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. കൊല്ലം ജില്ലയിലെ ആര്യങ്കാവിൽ നടന്ന വിവാഹവേദിയിലാണ് സംഭവം. വധുവിന്റെയും വരന്റെയും സംഘങ്ങൾ ചേരിതിരിഞ്ഞ് തമ്മിൽ തല്ലി. ഇതോടെ സ്ത്രീകൾക്കടക്കം നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ് എത്തിയ ശേഷമാണ് രംഗം ശാന്തമായത്.

ആര്യങ്കാവ് പൊലീസെത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. മദ്യപിച്ച് വിവാഹത്തിനെത്തി സംഘര്‍ഷമുണ്ടാക്കിയ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബന്ധുക്കള്‍ തമ്മിലടിച്ചെങ്കിലും ആര്യങ്കാവ് സ്വദേശിനിയായ വധുവും കടയ്ക്കല്‍ സ്വദേശിയായ വരനും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ച് വരന്‍റെ വീട്ടിലേക്ക് മടങ്ങി.