കേസിലെ രണ്ടാംപ്രതി കട്ടുപൂച്ചനെയാണ് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി II തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്. കേസിലെ മുഖ്യപ്രതി സന്തോഷ് സെൽവം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു. കേസിലെ രണ്ടാംപ്രതി കട്ടുപൂച്ചനെയാണ് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി II തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്. കേസിലെ മുഖ്യപ്രതി സന്തോഷ് സെൽവം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2024 ലായിരുന്നു ആലപ്പുഴയെ ഭീതിയിലാഴ്ത്തി കുറുവാ സംഘത്തിന്റെ മോഷണ പരമ്പര നടന്നത്. പ്രതികളെ ഏറെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

