കൊച്ചി: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധു നിയമന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് സമർപ്പിച്ച ഹർജി പിൻവലിക്കാൻ കോടതി അനുവാദം നൽകി. കേസ് പരിഗണിക്കുന്നതിനിടെ ഫിറോസിന്‍റെ ഹർജി രാഷ്ട്രീയ പ്രേരിതം ആണെന്നും അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്ന ആരോപണത്തിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

ഇതിനു പിന്നാലെയാണ് ഹർജി പിൻവലിക്കാനുള്ള അപേക്ഷ ഫിറോസ് കോടതിയിൽ സമർപ്പിച്ചത്. ന്യുനപക്ഷ ധന കാര്യ കോര്‍പറേഷനില്‍ ജനറൽ മാനേജർ ആയി കെ ടി അദീപിനെ നിയമിച്ചത്  ക്രമ വിരുദ്ധമാണെന്ന് പറയാമെങ്കിലും  അഴിമതി ആണെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.