കേരളാ കോണ്‍ഗ്രസ് എം എന്ന പേരും, രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് നല്‍കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിസ്ഥാനമാക്കിയ വസ്തുതകളില്‍ പിഴവുണ്ടെന്നാണ് പി ജെ ജോസഫിന്‍റെ വാദം.
കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനുള്ള സ്റ്റേ ഈ മാസം 31 വരെ ഹൈക്കോടതി നീട്ടി. കേസ് പത്തൊമ്പതാം തീയതി വീണ്ടും പരിഗണിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പി ജെ ജോസഫായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. കേരളാ കോണ്‍ഗ്രസ് എം എന്ന പേരും, രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് നല്‍കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിസ്ഥാനമാക്കിയ വസ്തുതകളില്‍ പിഴവുണ്ടെന്നാണ് പി ജെ ജോസഫിന്‍റെ വാദം.
