Asianet News MalayalamAsianet News Malayalam

ശശി തരൂരിന്‍റെ മാനനഷ്ട ഹര്‍ജി ; രവിശങ്കര്‍ പ്രസാദിനെതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു

ശശി തരൂര്‍ നല്‍കിയ മാനനഷ്ട ഹര്‍ജിയിലാണ് തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തത്.  മെയ് രണ്ടിന് നേരിട്ട് ഹാജരാകാൻ രവിശങ്കർ പ്രസാദിന് കോടതി നോട്ടീസയച്ചു. 
 

court take case against ravi shanker prasad on sashi tharoor plea
Author
Thiruvananthapuram, First Published Feb 15, 2020, 12:57 PM IST

തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ ഹര്‍ജിയിന്മേല്‍ കേന്ദ്ര നിയമമന്ത്രി  രവിശങ്കര്‍ പ്രസാദിനെതിരെ കോടതി കേസെടുത്തു. ശശി തരൂര്‍ നല്‍കിയ മാനനഷ്ട ഹര്‍ജിയിലാണ് തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തത്.  മെയ് രണ്ടിന് നേരിട്ട് ഹാജരാകാൻ രവിശങ്കർ പ്രസാദിന് കോടതി നോട്ടീസയച്ചു. 

2018 ഒക്ടോബർ 28ന് രവിശങ്കർ പ്രസാദ്  നടത്തിയ വാർത്താ സമ്മേളനത്തിൽ ശശി തരൂരിനെ കൊലയാളിയെന്ന് പരാമർശിച്ചുവെന്നാണ് ഹര്‍ജിയിലെ പരാതി. വാര്‍ത്താസമ്മേളനത്തിന്‍റെ  വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെയാണ് തരൂർ കോടതിയെ സമീപിച്ചത്. 

Read Also: ശശി തരൂരിന്റെ പുതിയ ഇര'യെന്ന് തന്നെ വിളിച്ചവരോട്  ആര്‍ജെ പുര്‍ഖയ്ക്ക് പറയാനുള്ളത്...

 

Follow Us:
Download App:
  • android
  • ios