Asianet News MalayalamAsianet News Malayalam

ഭൂമി വില്‍പ്പന; ആലഞ്ചേരിക്ക് എതിരായ പരാതി കോടതി ഇന്ന് പരിഗണിക്കും

കോട്ടപ്പടിയിലെ സഭയുടെ 25 ഏക്കർ ഭൂമിയുടെ അനധികൃത വിൽപ്പന തടയണം എന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി മാർട്ടിനാണ് കോടതിയെ സമീപിച്ചത്. 

court will consider complaint against George Alencherry
Author
Muvattupuzha, First Published Jul 8, 2019, 5:51 AM IST

കൊച്ചി: ഏറണാകുളം കോട്ടപ്പടിയിലെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് എതിരായ പരാതി മുവാറ്റുപുഴ മുൻസിഫ് കോടതി ഇന്ന് പരിഗണിക്കും. കേസിന്‍റെ വിശദാംശങ്ങൾ വ്യക്തമാക്കാൻ ആലഞ്ചേരിയോട് ഇന്ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. 

കോട്ടപ്പടിയിലെ സഭയുടെ 25 ഏക്കർ ഭൂമിയുടെ അനധികൃത വിൽപ്പന തടയണം എന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി മാർട്ടിനാണ് കോടതിയെ സമീപിച്ചത്. കേസിൽ കോടതി പ്രത്യേക ദൂതനെ നിയോഗിച്ചിരുന്നു. അതേസമയം കർദ്ദിനാൾ ഇന്ന് ഹാജരാകില്ലെന്നും അഭിഭാഷകൻ മുഖേന കോടതിയെ വിവരങ്ങൾ ധരിപ്പിക്കുമെന്നും സഭാനേതൃത്വം അറിയിച്ചു. 

Follow Us:
Download App:
  • android
  • ios