കോഴിക്കോട്: കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് കോഴിക്കോട്ടെ കോടതികളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ കോടതികളിൽ വിർച്വൽ മീറ്റിംഗ് മാത്രമേ ഉണ്ടാവൂ. 

കോടതി ജീവനക്കാരിലും അഭിഭാഷകരിലും കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കോടതി നടപടികൾ ഓൺലൈനാക്കുന്നത്. കോഴിക്കോട് ബാർ അസോസിയേഷനാണ് കോടതി നടപടികൾ ഓൺലൈനിലാക്കണമെന്ന അപേക്ഷ നൽകിയത്. 

അപേക്ഷ അം​ഗീകരിച്ച കേരള ഹൈക്കോടതി ഇതിനായി തുട‍ർ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കോഴിക്കോട് ജില്ലാ കോടതി കോംപ്ലക്സിലെ എല്ലാ കോടതികളും, മാറാട് അഡീഷണൽ കോടതി, വഖഫ് ട്രീബ്യൂണൽ എന്നിവിടങ്ങളിലും നിയന്ത്രണം ബാധകമായിരിക്കും.