Asianet News MalayalamAsianet News Malayalam

മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ്: എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

പത്ത് ദിവസം പ്രായമായ കുഞ്ഞിനടക്കം എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
 

Covid 19: 15 new cases confirmed in Malappuram
Author
Malappuram, First Published Jun 13, 2020, 7:03 PM IST

മലപ്പുറം: ജില്ലയില്‍ 15 പേര്‍ക്ക് കൂടി ശനിയാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. പത്ത് ദിവസം പ്രായമായ കുഞ്ഞിനടക്കം എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവര്‍ക്ക് പുറമെ മഞ്ചേരിയില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിക്കും പാലക്കാട് സ്വദേശിക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു. 


സമ്പര്‍ക്കത്തിലൂടെ രോഗബാധയേറ്റവര്‍ 

മെയ് 17 ന് രോഗം സ്ഥിരീകരിച്ച മൂന്നിയൂര്‍ ചിനക്കല്‍ സ്വദേശി 48 കാരന്റെ പത്ത് ദിവസം പ്രായമായ പേരമകള്‍ തെന്നല ഗ്രാമപഞ്ചായത്തിലെ ആശാ വര്‍ക്കറായ വെന്നിയൂര്‍ പെരുമ്പുഴ സ്വദേശിനി (39), തെന്നല ഗ്രാമ പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ വട്ടംകുളം അത്താണിക്കല്‍ സ്വദേശിനി (44), എടയൂര്‍ ഗ്രാമപഞ്ചായത്തിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് വളാഞ്ചേരി സ്വദേശി (30), മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ശുചീകരണ ജീവനക്കാരനായ തിരുവാലി സ്വദേശി (36), തിരുന്നാവായ ഗ്രാമ പഞ്ചായത്തിലെ 108 ആംബുലന്‍സിലെ നഴ്‌സ് തിരുവനന്തപുരം നേമം സ്വദേശിനി (30), പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സിനൊപ്പം പ്രവര്‍ത്തിച്ച സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് വളണ്ടിയര്‍ ആലിപ്പറമ്പ് ആനമങ്ങാട് സ്വദേശിനി (31), കരുവാരകുണ്ടിലെ 108 ആംബുലന്‍സ് ഡ്രൈവറായ കോഴിക്കോട് കക്കോടി സ്വദേശി (24). 


ജില്ലയിലെ മറ്റ് രോഗികള്‍

മെയ് 29 ന് മുംബൈയില്‍ നിന്ന് സ്വകാര്യ ബസില്‍ നാട്ടിലെത്തിയ വട്ടംകുളം കുറ്റിപ്പാല സ്വദേശി (57), മെയ് 27 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി പ്രത്യേക വിമാനത്തില്‍ ഒരുമിച്ച് നാട്ടിലെത്തിയ തിരൂരങ്ങാടി ചെമ്മാട് സ്വദേശി (70), പൊന്മുണ്ടം വൈലത്തൂര്‍ അടര്‍ശ്ശേരി സ്വദേശി (40), കീഴാറ്റൂര്‍ ആലിപ്പറമ്പ് സ്വദേശി (45), വെട്ടം പറവണ്ണ വിദ്യാനഗര്‍ സ്വദേശി (40), പുല്‍പ്പറ്റ വളമംഗലം സ്വദേശി (43), ജൂണ്‍ 10 ന് ദമ്മാമില്‍ നിന്ന് കണ്ണൂരിലെത്തിയ ഭൂദാനം വെളുമ്പിയം സ്വദേശി (40), ഇതര ജില്ലയിലെ രോഗികള്‍, മസ്‌ക്കറ്റില്‍ നിന്ന് ജൂണ്‍ ആറിന് കരിപ്പൂരിലെത്തിയ പാലക്കാട് പത്തിത്തറ ഒതളൂര്‍ സ്വദേശി (50), കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനായ കോഴിക്കോട് കുതിരവട്ടം മയിലമ്പാടി സ്വദേശി (26). ഇതില്‍ ഹൃദയ സംബന്ധമായ അസുഖവും ന്യുമോണിയയുമുള്ള പാലക്കാട് ഒതളൂര്‍ സ്വദേശി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
 

Follow Us:
Download App:
  • android
  • ios