കോഴിക്കോട്: കോഴിക്കോട് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശിയുമായി സമ്പർക്കം പുലർത്തിയ അഞ്ച് ഉദ്യോഗസ്ഥർ ഹൗസ് ക്വാറന്‍റീനിൽ. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് റവന്യൂ ഉദ്യോസ്ഥരുമുള്‍പ്പെടെയാണ് ക്വാറന്‍റീനില്‍ പ്രവേശിച്ചത്. ഇന്നലെയാണ് കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന തമിഴ്നാട് സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചത്. 

കേരളത്തില്‍ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, സംസ്ഥാനത്താകെ 116 പേര്‍ ചികിത്സയില്‍

കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിലെ അഗതി മന്ദിരത്തിൽ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശിയെ രണ്ട് ദിവസം മുമ്പാണ് രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മാസം രണ്ടാം തിയ്യതിയാണ് ഇയാളെ കോഴിക്കോട് നഗരത്തിൽ നിന്ന് ക്യാമ്പിലേക്ക് മാറ്റിയത്. ഇയാൾക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന ആറ് പേരുടേയും സ്രവ സാമ്പിൾ പരിശോധനക്കയക്കും.