വയനാട്: ബെംഗ്ലൂരുവിൽ നിന്ന് ന്യൂമോണിയ ബാധിച്ച് മൊബൈൽ ഐസിയുവിൽ വരികയായിരുന്ന തലശ്ശേരി സ്വദേശി ബത്തേരിയിൽ മരിച്ചു. പരിശോധനയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി സ്വദേശി ലൈലയാണ് മരിച്ചത്. 62 വയസായിരുന്നു. ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ബത്തേരിയിൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ മരിച്ചു. മരണം ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ബെംഗളൂരുവിൽ വച്ച് നടത്തിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. ഇതേ തുടർന്നാണ് ഇവർ യാത്ര ചെയ്യാൻ തീരുമാനിച്ചത്.