തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍  കോടതിനടപടികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ കേസുകൾ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ജില്ലാ ജഡ്ജി നിര്‍ദ്ദേശം നല്‍കി.

അത്യാവശ്യമായി പരിഗണിക്കേണ്ടതില്ലാത്ത കേസുകള്‍ മാറ്റിവെക്കാനാണ് നിര്‍ദ്ദേശം. പ്രതികളെ കൊണ്ടു വരേണ്ടെന്നു ജയില്‍  അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതാവശ്യ നടപടികള്‍ വീഡിയോ കോണ്ഫറൻസ് വഴി നടത്താനാണ് തീരുമാനം.

കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ് നിലവിലുള്ളത്.  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ പൂര്‍ണമായും നിര്‍ത്തുകയും മദ്രസകളടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പൊതുപരിപാടികള്‍ മാറ്റിവെക്കും. മലയാളസിനിമയുടെ പ്രദര്‍ശനവും ഷൂട്ടിംഗും ഇന്ന് മുതല്‍ നിര്‍ത്തിവെക്കും.  

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക