വയനാട്: കേരള അതിര്‍ത്തിയിൽ ഇന്നും ലോക് ഡൗൺ പ്രതിസന്ധി. ചരക്ക് വാഹനങ്ങളുടെ നീക്കം സുഗമാകുന്നില്ലെന്നാണ് പ്രധാന പരാതി. കേരള കര്‍ണാടക അതിര്‍ത്തിയായ മുത്തങ്ങയിൽ ഇന്നും ചരക്ക് വാഹനങ്ങൾ കെട്ടിക്കിടക്കുകയാണ്. ചെക്പോസ്റ്റ് വഴിയുള്ള ചരക്ക് നീക്കം സുഗമാക്കുമെന്ന ജില്ലാ കളക്ടര്‍ അടക്കമുള്ളവരുടെ ഉറപ്പ് ഇതോടെ പാളുന്ന അവസ്ഥയാണ്. 

പച്ചക്കറി അടക്കം അവശ്യ സാധനങ്ങൾ ശേഖരിക്കാൻ കര്‍ണാടകയിലേക്ക് പോയ ലോറികളാണ് കേരളത്തിലേക്ക് വരാൻ കഴിയാതെ അതിര്‍ത്തിയിൽ കെട്ടിക്കിടക്കുന്നത്. ആഹാരമോ വെള്ളമോ പോലും കിട്ടാതെ ദുരിതത്തിലാണെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. 

രാവിലെ മുതൽ നീണ്ട നിരയാണ് ചെക്പോസ്റ്റ് പരിസരത്ത് ഉള്ളത്. വാഹനങൾ അതിര്‍ത്തി കടത്തിവിടാൻ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. പൊലീസ് പാസ് അടക്കമുള്ള രേഖകളുണ്ടായിട്ടും ഇതാണ് അവസ്ഥയെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. 

ചരക്ക് നീക്കം പ്രതിസന്ധിയിലാകുന്നത് സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ ലഭ്യത കുറക്കുമോ എന്ന ആശങ്കയും ഇതോടെ ശക്തമാകുകയാണ്.