Asianet News MalayalamAsianet News Malayalam

സിബിഎസ്‍ഇ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം ഡൊണേഷനും ഫീസ് വർധനയുമുണ്ടാകില്ല

കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്‍റ് അസോസിയേഷനിൽ അംഗങ്ങളായ 1488 സ്കൂളുകളിൽ ഈ തീരുമാനം ബാധകമായിരിക്കും. കഴിഞ്ഞ അധ്യയന വർഷത്തെ ഫീസ് മാത്രമേ ഇത്തവണയും കുട്ടികളിൽ നിന്ന് ഈടാക്കാവൂ. 

covid 19 cbse schools will not get fee hike and donations next year
Author
Kochi, First Published Apr 18, 2020, 1:11 PM IST

ദില്ലി: കൊവി‍ഡിന്‍റെ പശ്ചാത്തലത്തിലുളള  സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പ്രവേശനത്തിലും ഫീസിലും പുതിയ തീരുമാനവുമായി കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്‍റ് അസോസിയേഷൻ. അടുത്ത അധ്യയന വർഷം സം‌ഘടനയുടെ കീഴിലെ സ്കൂളുകളിൽ ഫീസ് വർധനയുണ്ടാകില്ല. പുതിയ പ്രവേശനത്തിന് ഡൊണേഷനോ അനുബന്ധ ഫീസുകളോ നൽകേണ്ടതില്ലെന്നും പ്രസിഡന്‍റ് അ‍ഡ്വ. ടി. പി. ഇബ്രാംഹിംഖാൻ അറിയിച്ചു.

കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്‍റ് അസോസിയേഷനിൽ അംഗങ്ങളായ 1488 സ്കൂളികളിൽ ഈ തീരുമാനം ബാധകമായിരിക്കും. കഴിഞ്ഞ അധ്യയന വർഷത്തെ ഫീസ് മാത്രമേ ഇത്തവണയും കുട്ടികളിൽ നിന്ന് ഈടാക്കാവൂ. ഗ്രാമീണ മേഖലകളിലടക്കം മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി മോശമാണെങ്കിൽ  സ്കൂൾ മാനേജ്മെന്‍റുകൾക്ക് ഫീസ് വീണ്ടും കുറയ്ക്കാം.  പുതിയ യൂണിഫോം വേണമെന്ന് കുട്ടികളെ നിർബന്ധിക്കാൻ പാടില്ല. പുതിയ പാഠപുസ്തകങ്ങൾ വാങ്ങണമെന്ന്  നിർബന്ധമില്ല.   

കഴിഞ്ഞ അധ്യയന വർഷത്തെ ഫീസ് തൽക്കാലം പിരിക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗ്രാമീണമേഖലയിലടക്കം പല സ്കൂളുകളും ഈ തുകയെ ആശ്രയിച്ചാണ് അറ്റകുറ്റപ്പണിയടക്കം നടത്തുന്നത്. ഈ സാചര്യത്തിൽ ശേഷിക്കുന്ന ഫീസ് വാങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുമുണ്ട്.

Follow Us:
Download App:
  • android
  • ios