ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഗവർണര്. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്ന് ട്വീറ്റ് 

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ്. വൈറസ് ബാധ സ്ഥിരീകരിച്ച വിവരം ഗവര്‍ണര്‍ തന്നെ ആണ് ട്വീറ്റ് ചെയ്തത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഗവർണര്‍ സന്ദേശത്തിൽ പറയുന്നു.. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്വീറ്റ് 

Scroll to load tweet…

കഴിഞ്ഞ ഒരാഴ്ച കേരള ഗവർണർ വിവിധ പരിപാടികൾക്ക് ആയി ദില്ലിയിൽ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ ആണ് കേരളത്തിലേക്ക് മടങ്ങിയത് . ഗവർണറുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന കേരള ഹൗസ് ജീവനക്കാരന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ദില്ലിയിൽ വച്ചു സമ്പർക്കമുണ്ടായവർ നിരീക്ഷണത്തിൽ പോകണം എന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.