Asianet News MalayalamAsianet News Malayalam

കൊവിഡ് 19: പോത്തൻകോട് മരിച്ചയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച്

മരിച്ചയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്  ബെഹ്‌റ അറിയിച്ചു.

covid 19 crime branch inquiry to identify people who interact with pothencode abdul azeez
Author
Thiruvananthapuram, First Published Mar 31, 2020, 1:42 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത്  പോത്തൻകോട് കൊവിഡ് വൈറസ് രോഗം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം. മരിച്ചയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്  ബെഹ്‌റ അറിയിച്ചു. മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പൊലീസിനെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കണെമെന്നും അദ്ദേഹം നിർദ്ദേശിച്ചു. 

അതേ സമയം കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശി അബ്ദുൽ അസീസിന്‍രെ സംസ്കാരം കല്ലൂർ ജുമാ മസ്ജിദിൽ ഉടൻ നടക്കും.10 അടി താഴ്ച്ചയുളള കുഴിയെടുത്താണ് മൃതദേഹം സംസ്കരിക്കുന്നത്. സംസ്കാര ചടങ്ങുകളിൽ ബന്ധുക്കൾ പങ്കെടുക്കില്ല.ആരോഗ്യ വകുപ്പിന്‍റെ നിർദേശാനുസരണമാണ് ബന്ധുക്കൾ പിൻമാറിയത്. വളണ്ടിയർമാരും പളളി പ്രധിനിദിയും അടക്കം 7 പേർക്ക് മാത്രമാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുളളൂ. ലോകരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പാലിച്ച് ആരോഗ്യവകുപ്പിന്‍റെ മേൽ നോട്ടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Follow Us:
Download App:
  • android
  • ios