സെക്രട്ടേറിയറ്റിലെ കൊവിഡ് വ്യാപനത്തെ ചൊല്ലി വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തുണ്ട്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റിൽ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വിവിധ വകുപ്പുകളിലായി 55 പേര്‍ക്ക് കൊവിഡ് സ്ഥീരീകരിച്ചതോടെയാണ് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന വിലയിരുത്തലുണ്ടായതും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും, ധനവകുപ്പിലടക്കം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്,. 50 ശതമാനം ജീവനക്കാര്‍ ഓഫീസിലെത്തിയാൽ മതിയെന്നാണ് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. 

കാന്റീൻ ഭരണ സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൊവിഡ് വ്യാപനംരൂക്ഷമായത് . 55 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് സംഭവം ഗൗരവമായി എടുക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 5000 ത്തിൽ ഏറെ പേര്‍ ഒത്തുകൂടിയത് ഇതിനകം തന്നെ വിവാദമായിരുന്നു. അതിരൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ സംഘടനകൾ അടക്കമുള്ളവരിൽ നിന്ന് ഉയര്‍ന്നിട്ടുള്ളത്. 

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ജീവനക്കാര്‍ക്കായി കൊവിഡ് പരിശോധനക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. ദര്‍ബാര്‍ ഹാളിലാണ് കൊവിഡ് പരിശോധന നടക്കുക