ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലപ്പുഴ കാട്ടൂർ തെക്കേതൈക്കൽ വീട്ടിൽ  മറിയാമ്മ ആണ് മരിച്ചത്. 85 വയസ്സുണ്ടായിരുന്നു. ഇന്നലെ ഉച്ചക്കാണ് കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് മറിയാമ്മയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വൈകീട്ടോടെ മരണം സംഭവിച്ചു. സാമ്പിൾ പരിശോധനക്ക് എടുത്തതിന്‍റെ ഫലം വന്നപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

മറിയാമ്മയുടെ മകനും മരുമകളും രോഗം ബാധിച്ച്  ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് . മരുമകൾ ജനകീയ ലാബിലെ ജീവനക്കാരി ആയിരുന്നു. ഇവിടെ നിന്നാണ് രോഗം ബാധിച്ചതെന്നാണ് കരുതുന്നത് . സംസ്കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തും