കോട്ടയം: കോട്ടയത്തെ മീനടം മേഖലയിൽ കൊവിഡ് 19 വൈറസ് ബാധയുണ്ടെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾക്കെതിരെ നടപടി. പാമ്പാടി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സന്ദേശം പ്രചരിപ്പിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കാൻ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Also Read: കൊവിഡ് 19 വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച 8 പേർ അറസ്റ്റില്‍; 11 കേസുകള്‍

വൈറസ് ബാധ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്തി അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പൊലീസ് സ്റ്റേഷന്‍, സൈബര്‍ സെല്‍ എന്നിവയ്ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. എല്ലാത്തരം സാമൂഹ്യ മാധ്യമങ്ങളിലെ ആശയവിനിമയവും പൊലീസ് കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക