Asianet News MalayalamAsianet News Malayalam

"ആനന്ദം നൽകുന്നത് പുസ്തകങ്ങൾ"; കൊവിഡ് കാലത്തെ പൊൻമുടി യാത്ര വിവാദമാക്കരുതെന്ന് ഗവർണർ

കൊവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശം നിലനിൽക്കെ ഗവര്‍ണറും കുടുംബവും പൊൻമുടിയാത്ര നടത്തിയത് വിവാദമായിരുന്നു

covid 19 governor Arif Mohammad Khan support kerala government
Author
Trivandrum, First Published Mar 17, 2020, 1:30 PM IST

തിരുവനന്തപുരം: കൊവിഡ് 19 മുന്നറിയിപ്പുകൾക്കിടെ പൊൻമുടിയിലേക്ക് നടത്തിയ വിനോദയാത്രയെ കുറിച്ച് പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, പൊൻമുടി അവധി ആഘോഷ  വിവാദം മറുപടി അർഹിക്കുന്നില്ലെന്ന് ഗവര്‍ണര്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. 36 മണിക്കൂറാണ് പൊൻമുടിയിൽ ചെലവഴിച്ചത്. അപ്പോൾ ഉദ്യോഗസ്ഥരുമായി മീറ്റിംഗ് വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പുസ്തകങ്ങൾ ആണ് തനിക്ക് ആനന്ദം തരുന്നതെന്നും ഗവർണർ പ്രതികരിച്ചു.

തുടര്‍ന്ന് വായിക്കാം : കേരളം കൊവിഡ് ജാഗ്രതയിൽ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉല്ലാസ യാത്ര പൊൻമുടിയിൽ...

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻറെ പ്രതികരണം. സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കേണ്ട കാര്യമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios