തിരുവനന്തപുരം: മൂന്നാർ യാത്രയ്ക്ക് പിന്നാലെ സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് വീണ്ടും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ന് ഗവർണർ തിരുവനന്തപുരം ലോ കോളേജ് സന്ദർശിച്ചു. പരീക്ഷയുടെ അവസാന ദിവസമാണ് ഗവർണർ കോളേജിലെത്തിയത്. സന്ദർശനം കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനാണെന്നാണ് വിശദീകരണം.

മൂന്നാം വർഷഎൽഎൽബിയുടെ മൂന്നാം സെമസ്റ്ററിലെ അവസാന പരീക്ഷ ദിവസമായിരുന്നു ഇന്ന്. മൂപ്പതോളം കുട്ടികളുമായാണ് ഒരു മുൻകരുതലമില്ലാതെ ഗവർണറും സംഘവും സംസാരിച്ചത്. ഹാൻഡ് സാനിറ്റൈസറും, മുഖാവരണവും ഇല്ല. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ഗവർണർ പൊൻമുടിയിലേക്ക് ഉല്ലാസയാത്ര പോയത് വിവാദമായിരുന്നു.  

സർക്കാരിന്റെ നിയന്ത്രണങ്ങൾ താൻ ലംഘിച്ചില്ലെന്നാണ് പൊന്മുടി സന്ദർശനത്തെ കുറിച്ച് ഗവർണർ പറഞ്ഞത്. പൊന്മുടിയിലും വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു. ഉദ്യോഗസ്ഥരുമായി സംസാരിച്ചു. 36 മണിക്കൂർ മാത്രമാണ് പൊൻമുടിയിൽ ഉണ്ടായിരുന്നതെന്നാണ് ഗവർണർ പറഞ്ഞത്. പരീക്ഷകൾ മാറ്റിവയ്ക്കണ്ടതില്ലെന്ന നിലപാട് പ്രഖ്യാപിച്ചാണ് ഗവർണർ ലോ കോളേജിൽ നിന്ന് മടങ്ങിയത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക