കൊച്ചി: കൊവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട യന്ത്രസാമഗ്രികൾ വാങ്ങുന്നതിന് കളമശ്ശേരി മെഡിക്കൽ കോളേജിന് ഹൈബി ഈഡന്റെ എംപി ഫണ്ടിൽ നിന്ന് ഒരു കോടി  രൂപ അനുവദിച്ചു. വെന്റിലേറ്ററുകൾ അടക്കമുള്ള യന്ത്രസാമഗ്രികൾ വാങ്ങുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.

ഇക്കാര്യം അറിയിച്ച് എറണാകുളം ജില്ലാ കളക്ടർക്ക് ഹൈബി ഈഡൻ എംപി കത്ത് നൽകി. കൊവിഡ് രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും അതിനെ നേരിടുന്നത്. ഈ സാഹചര്യത്തിൽ കൊവിഡിനെ നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് തന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ഹൈബി അറിയിച്ചു. 

കൊവിഡ് 19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക