തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ദേശീയരാഷ്ട്രീയത്തിലേക്ക് ദേശീയനേതൃത്വത്തിന്‍റെ നി‍ർദേശപ്രകാരം മാറിയപ്പോൾ കഴിഞ്ഞ യുഡിഎഫ് സർക്കാരിലെ രണ്ടാമനായിരുന്ന രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായി എത്തി. 1980-കളിൽ കെഎസ്‍യുവിന്‍റെ അമരക്കാരനായി കേരളരാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന രമേശ് ചെന്നിത്തലയെ 1982-ൽ 26-ാം വയസ്സിലാണ് ജനങ്ങൾ നിയമസഭയിലെത്തിച്ചത്. കോൺഗ്രസിന്‍റെ ഭാവി ഈ ചെറുപ്പക്കാരനിലാണെന്ന് തോന്നിച്ചിരുന്നു അന്ന്. ആ ഇമേജ് രമേശ് ചെന്നിത്തലയ്ക്ക് നിലനിർത്താനായോ? 

പ്രളയകാലത്തും പിന്നീട് കൊവിഡ് പ്രതിരോധത്തിന്‍റെ ആദ്യകാലത്തും സർക്കാരുമായി എല്ലാ തരത്തിലും സഹകരിക്കുന്നുവെന്ന് പറഞ്ഞ ചെന്നിത്തല പക്ഷേ പിന്നീട് ആ നിലപാടിൽ നിന്ന് രണ്ട് തവണയും മാറി. സർക്കാരിനെതിരെ തുടർച്ചയായി അഴിമതിയാരോപണങ്ങളുന്നയിച്ചു. ചിലതിൽ ചെന്നിത്തല തന്നെ പ്രതിരോധത്തിലായെങ്കിലും സ്പ്രിംഗ്ളർ ഇടപാടിൽ അഴിമതിയാരോപണം ഉന്നയിച്ചത് കൊവിഡ് കാലത്തെ കേരളരാഷ്ട്രീയത്തെ ചൂട് പിടിപ്പിച്ചു. സ്പ്രിംഗ്ളറെന്ന വാക്ക് കേരളരാഷ്ട്രീയമണ്ഡലത്തിൽ നിറഞ്ഞുനിന്നു. ബിഗ് ഡാറ്റയും ഡാറ്റാ സെക്യൂരിറ്റിയുമെല്ലാം സാധാരണക്കാർ വരെ ചർച്ച ചെയ്യുകയും ചെയ്തു.

പക്ഷേ, ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ എന്ന പ്രസ്താവന മുതൽ റേഷൻ കാർഡുടമകളുടെ വിവരങ്ങൾ സ്പ്രിംഗ്ളറിന് കൈമാറി എന്ന ആരോപണമടക്കം ചെന്നിത്തല പ്രതിരോധത്തിലായ ചില സന്ദർഭങ്ങളുമുണ്ടായി.  

പക്ഷേ, ഞങ്ങൾ അഭിപ്രായമാരാഞ്ഞ 43 ശതമാനം പേരും രമേശ് ചെന്നിത്തലയുടെ പ്രകടനം മോശമെന്നാണ് വിലയിരുത്തിയത്. തൃപ്തികരമെന്ന് 37 ശതമാനവും മികച്ചതെന്ന് 18 ശതമാനവും വളരെ മികച്ചതെന്ന് 2 ശതമാനവും വിലയിരുത്തി. 

പ്രതിപക്ഷനേതാവെന്ന നിലയിൽ പൊതുവിലും കൊവിഡ് കാലത്തെ പ്രവർത്തനത്തിന്‍റെ പേരിലും ചെന്നിത്തലയ്ക്ക് എത്ര മാർക്ക്?

തത്സമയസംപ്രേഷണം: