ഇടുക്കി: ഇടുക്കി ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേർ രോഗം ഭേദമായി ഇന്ന് മെഡിക്കൽ കോളേജ് വിട്ടു. ഇതോടെ ഇടുക്കി ജില്ലയിൽ കൊവിഡ്  സ്ഥിരീകരിച്ച എല്ലാവരും രോഗമുക്തരായി. നേരത്തെ 10 പേർക്കായിരുന്നു  ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നത്. ഇന്ന് നാല് പേരു കൂടി ആശുപത്രി വിട്ടതോടെ നിലവിൽ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച കേസുകളില്ല. 

'വളരെയേറെ ആശ്വാസവും സന്തോഷവുമുണ്ട്. ചികിത്സിച്ച എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി പറയുന്നു. കലക്ടർ, ഡിഎംഒ, രാഷ്ട്രീയ നേതാക്കൾ എല്ലാവർക്കും നന്ദിയറിയിക്കുകയാണണ്. എല്ലാവരും ശ്രമിച്ചാൽ ഈ രോഗത്തെ ഇവിടെ നിന്നും തുടച്ച് മാറ്റാൻ കഴിയുമെന്നും' രോഗവിമുക്തി നേടി ആശുപത്രി വിട്ടയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആശുപത്രി വിട്ടെങ്കിലും ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരിക്കും.