തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് ആളുകൾ ഒത്തുകൂടുന്നത് കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ആശങ്ക ഉണ്ടാക്കുന്നതാണെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഒരുപാട് ആളുകൾ ഒത്തുകൂടുന്ന ചടങ്ങാണ്. നിലവിലെ സാഹചര്യത്തിൽ ഇത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഗൗരവമുള്ള വിഷയമായത് കൊണ്ട് തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഐഎംഎ അറിയിച്ചു. 

അതേസമയം ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് മുൻകരുതലെല്ലാം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ കര്‍ശന നിരീക്ഷണം ഉണ്ടാകും. മെഡിക്കൽ സംഘവും ആരോഗ്യ പ്രവര്‍ത്തകരും എല്ലാം ആറ്റുകാലിൽ സ്ഥിതിഗതികൾ വിലയിരുത്താനുണ്ടാകും. രോഗ ലക്ഷണങ്ങൾ ഉള്ളവര്‍ പൊങ്കാലക്ക് എത്തരുതെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു

തുടര്‍ന്ന് വായിക്കാം: ചുമയും പനിയും ഉള്ളവര്‍ ആറ്റുകാൽ പൊങ്കാലക്ക് വരരുതെന്ന് ആരോഗ്യ മന്ത്രി : കൊവിഡ് 19 ജാഗ്രത...