തിരുവനന്തപുരം: കേരളത്തിന് സഹായവുമായി രാജ്യത്തെ പ്രമുഖ വ്യവസായികള്‍. റിലയന്‍സ് ഇന്റസ്ട്രീസും മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡും രാംകോ സിമന്റ്‌സ് ലിമിറ്റഡുമടക്കമുള്ള കമ്പനികളാണ് സഹായം വാഗ്ദാനം ചെയ്ത് എത്തിയിരിക്കുന്നത്. കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര രംഗത്തെത്തുകയും കമ്പനിയായ മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് 2000 കൊവിഡ് പ്രൊട്ടക്ഷന്‍ ഷീല്‍ഡുകള്‍ വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

രാംകോ സിമന്റ്‌സ് ലിമിറ്റഡ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്. 48,31, 681 രൂപയുടെ ഉപകരണങ്ങളാണ് രാം കോ സിമന്റ്‌സ് സംസ്ഥാനത്തിന് കൈമാറിയത്. കൊവിഡ് ചികിത്സ രംഗത്തു പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 500 പിപിഇ കിറ്റുകള്‍ കൈമാറുമെന്ന് മാധ്യമം ദിനപത്രം സി.ഇ.ഒ. പി.എം സാലിഹ്,  എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ എന്നിവര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തു പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും. സ്ഥാപനത്തിന്റെ പൂര്‍ണ പിന്തുണയും സഹകരണവുമുണ്ടാകുന്നുമെന്നം അവര്‍ അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭവാനയുമായാണ് റിലയ്ന്‍സ് ഇന്റസ്ട്രീസ് എത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫൗണ്ടേഷനും 5 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിനൊപ്പമുണ്ടെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നീത അംബാനിയും അറിയിച്ചു. സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ സഹകരണ വകുപ്പ് മുഖാന്തിരം 94.71 കോടി രൂപയും നേരിട്ട് 18.08 കോടി രൂപയുമടക്കം ആകെ 112.79 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 1 കോടി രൂപ നല്‍കി

പെരിന്തല്‍മണ്ണ അര്‍ബന്‍ സഹകരണ ബാങ്ക് 87 ലക്ഷം രൂപ നല്‍കുകയും കൂടാതെ പ്രവാസി വ്യവസായികള്‍ക്ക് പ്രത്യേക പലിശരഹിത സ്വര്‍ണ്ണ വായ്പ അനുവദിക്കുന്നതിന് 100 കോടി രൂപ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചതായും് അറിയിച്ചു. നദ്വത്തുല്‍ മുജാഹിദിന്‍ പ്രസിഡണ്ട് ടി.പി. അബ്ദുള്ളകോയ മദനി സംഘടനയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ ഐസലേഷന്‍ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കാമെന്ന് അറിയിച്ചു. അദ്ദേഹം 20 ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുമുണ്ട്. നാടക പ്രവര്‍ത്തകരുടെ സംഘടന നാടക് 3.5 ലക്ഷം രൂപയും കേരള കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി 5 ലക്ഷം രൂപയും കൈമാറി. 

കെഎംസിസി മുന്‍ പ്രസിഡണ്ട് സി പി എ ബാവഹാജി  10 ലക്ഷം, കെ.എസ്.ആര്‍.ടി.സി പേന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ 10 ലക്ഷം, കോഴിക്കോട് അത്തോളി ഗ്രാമാപഞ്ചായത്ത്  10 ലക്ഷം രൂപ, കോഴിക്കോട് എരഞ്ഞിക്കല്‍ പി.വി.എസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ 58,350 രൂപ, 
സി പി ഐ എം പേരൂര്‍ക്കട ഏരിയ 51,000 രൂപ, മലപ്പുറത്തെ കോട്ടക്കലിലെ സുപ്രീം ഏജന്‍സീസ് 20 ലക്ഷം രൂപ, ആലപ്പുഴ കുന്നത്തൂര്‍ ശ്രീദുര്‍ഗ ദേവി ക്ഷേത്ര സമിതി ാെരു ലക്ഷം രൂപ, അമ്പലപ്പുഴ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ജി വേണുലാല്‍ 11,220 രൂപയും നല്‍കി.  

അമ്പലപ്പുഴയിലെ ഡോ. ആര്‍ ശ്രീകുമാര്‍ 7500 രൂപ, കാരവല്ലൂര്‍ കൊല്ലം ഗ്രമപഞ്ചായത്ത് 7 ലക്ഷം രൂപ, കാരവല്ലൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍ ചേര്‍ന്ന് 31,600 രൂപ, ഏഴുപുന്ന ഉള്‍നാടന്‍ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം  അരൂര്‍ ഒരു ലക്ഷം രൂപ, ട്രാവന്‍കൂര്‍ മാറ്റ്‌സ് ആന്‍ഡ് മാറ്റിംഗ് കമ്പനി 10 ലക്ഷം രൂപ, കെ എസ് ആര്‍ ടി സി പെന്‍ഷന്‍നേര്‍ ഓര്‍ഗനൈസേഷന്‍ 10 ലക്ഷം രൂപ, കേരള ഗ്രമപഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്‍സ് ഓര്‍ഗനൈസേഷന്‍  11,15,000 രൂപ എന്നിവയും കൈമാറി. ആലപ്പുഴയിലെ സ്വാതി ജി വിഷുകൈനീട്ടമായി ലഭിച്ച 1500 രൂപയും ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.