Asianet News MalayalamAsianet News Malayalam

മതിയായ സൗകര്യങ്ങളില്ല; പാലക്കാട് വിക്ടോറിയയിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നവർ ദുരിതത്തിൽ

എട്ട് സ്ത്രീകൾ ഉൾപ്പടെ 132 ആളുകളെയാണ് വിക്ടോറിയ കോളേജിൽ പാർപ്പിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയോടെയാണ് ഇവരെ ഇവിടെ എത്തിച്ചത്.
 

covid 19 isolated people in palakkad victoria are distressed
Author
Palakkad, First Published Mar 25, 2020, 12:11 PM IST

പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നവർക്ക് മതിയായ സൗകര്യങ്ങളില്ലെന്ന് പരാതി. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ മുൻകരുതലോ ഇവിടെ ഇല്ലെന്നാണ് പരാതി ഉയരുന്നത്. 

എട്ട് സ്ത്രീകൾ ഉൾപ്പടെ 132 ആളുകളെയാണ് വിക്ടോറിയ കോളേജിൽ പാർപ്പിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയോടെയാണ് ഇവരെ ഇവിടെ എത്തിച്ചത്. ഛത്തീസ്ഗഡ്, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ് ഇവർ. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ്.

covid 19 isolated people in palakkad victoria are distressed

ഇത്രയും ആളുകൾക്ക് പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. സൗകര്യങ്ങൾ ഉടൻ ലഭ്യമാക്കും എന്ന് മാത്രമാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന മറുപടി. ഇത്രയും അടിയന്തരമായ സാഹചര്യമായിട്ടുകൂടി ജില്ലാ ഭരണകൂടം വേണ്ടവിധം ഇടപെടുന്നില്ലെന്നുള്ള വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. 

covid 19 isolated people in palakkad victoria are distressed

ഡിഎംഒ ഇതുവരെയും ഇവിടേക്കെത്തിയിട്ടില്ല. ഡോക്ടർമാർ ഇങ്ങോട്ട് വരാൻ മടികാണിക്കുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 

Follow Us:
Download App:
  • android
  • ios