Asianet News MalayalamAsianet News Malayalam

കുര്‍ബാനയില്‍ വിശ്വാസികളുടെ എണ്ണം കുറയ്ക്കണം; സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും കെസിബിസി

രോഗലക്ഷണങ്ങളുള്ളവര്‍ കുര്‍ബാനക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രായമായവരും കുട്ടികളും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ഓൺലൈൻ കുർബാനകളിൽ പങ്കെടുക്കുന്നതാണ് നല്ലത്.

covid 19 kcbc circular
Author
Cochin, First Published Mar 18, 2020, 4:20 PM IST

കൊച്ചി: കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി കോസിബിസി പുതിയ സര്‍ക്കുലര്‍ ഇറക്കി. കുർബാനക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണം അൻപതിൽ താഴെയായി ക്രമീകരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ദേവാലയങ്ങളിൽ കുർബാന അർപ്പണം നിർത്തേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നിയാൽ രൂപത അധ്യക്ഷൻ തീരുമാനം എടുക്കണമെന്നും സര്‍ക്കുലറിലുണ്ട്.

രോഗലക്ഷണങ്ങളുള്ളവര്‍ കുര്‍ബാനക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രായമായവരും കുട്ടികളും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ഓൺലൈൻ കുർബാനകളിൽ പങ്കെടുക്കുന്നതാണ് നല്ലത്. ഒറ്റയ്ക്കൊറ്റയ്ക്ക്  വന്ന് പ്രാർത്ഥിക്കാനുള്ള സൗകര്യത്തിനായി എല്ലാ ദേവാലയങ്ങളും പതിവു പോലെ തുറന്നിടണം. 

ഈ മാസം 27 ന് എല്ലാ രൂപതകളിലും പ്രാർത്ഥനാ ദിനം ആചരിക്കും. അന്നത്തെ സാഹചര്യം കണക്കിലെടുത്ത്  വിശുദ്ധ വാരത്തിലെ ചടങ്ങുകൾ സംബന്ധിച്ച് മാർച്ച് അവസാന വാരം നിർദ്ദേശം നൽകും. വിശ്വാസികൾ സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

Follow Us:
Download App:
  • android
  • ios