Asianet News MalayalamAsianet News Malayalam

'കൊവിഡ് വന്നു പൊയ്ക്കോട്ടെ എന്ന് കരുതരുത്', ഇനിയും സ്വയം നിയന്ത്രണം വേണമെന്ന് ആരോഗ്യമന്ത്രി

ആശങ്ക ഒഴിയാൻ സമയമായിട്ടില്ലെന്നും വലിയ കൂട്ടായ്മകൾ ഒഴിവാക്കി, ഓരോ വ്യക്തിയും സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

COVID 19 kerala health minister kk shailaja
Author
thiruvanathapuram, First Published Nov 11, 2020, 7:13 PM IST

തിരുവനന്തപുരം: കൊവിഡ് രോഗബാധിതരുടെ എണ്ണം കുറച്ചുകൊണ്ടുവരാനും മരണനിരക്ക് കുറയ്ക്കുവാനും കേരളത്തിന് സാധിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ദശലക്ഷ കണക്കിൽ കൂടുതൽ പരിശോധന കേരളം നടത്തിക്കഴിഞ്ഞതായും ആരോഗ്യമന്ത്രി ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കി. ആശങ്ക ഒഴിയാൻ സമയമായിട്ടില്ലെന്നും വലിയ കൂട്ടായ്മകൾ ഒഴിവാക്കി, ഓരോ വ്യക്തിയും സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

കേരളത്തിൽ കൊവിഡ് ഗ്രാഫ് താഴ്ത്തി കൊണ്ട് വരാൻ കഴിഞ്ഞു. മരണ നിരക്കും കുറഞ്ഞു. രോഗ ലക്ഷണങ്ങൾ ഉള്ള എല്ലാവരെയും പരിശോധിക്കുന്നുണ്ട്. കൊവിഡ് വന്നു പൊയ്ക്കോട്ടെ എന്ന് കരുതരുത്. കൊവിഡിന് ശേഷം പലർക്കും പല പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരക്കാർക്കായി പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ  (ജാഗ്രത ക്ലിനിക്കുകൾ) സജീകരിച്ചിട്ടുണ്ട്. കൊവിഡിന് ശേഷം ചികിത്സ തേടുന്നവരുടെ കൃത്യമായ കണക്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല തീർഥാടകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അടിയന്തര ഘട്ടത്തിൽ ശസ്ത്രക്രിയ നടത്തുന്നതിനുള്ള സംവിധാനവും ശബരിമലയിൽ ഒരുക്കിയിട്ടുണ്ടെന്നും ശബരിമല തിർത്ഥാനടത്തിന് മുന്നോടിയായി നടത്തിയ ഒരുക്കങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രി വിശദീകരിച്ചു. 

 

Follow Us:
Download App:
  • android
  • ios