കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് നാല് പേര്‍. കോഴിക്കോട് ജില്ലയിൽ നിന്നാണ് രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാവൂർ കുതിരാടം സ്വദേശി കമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി സൗദ എന്നിവരാണ് മരിച്ചത്. ഇരുവരും വൃക്ക രോഗികളായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കണ്ണൂർ തളിപ്പറമ്പ് സ്വദേശി സത്താർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചു. ക്യാൻസർ ബാധിതനായിരുന്നു സത്താർ. മലപ്പുറം ഒളവട്ടൂർ സ്വദേശി ആമിന മ‍ഞ്ചേരി മെഡിക്കൽ കോളജിൽ മരിച്ചു. 

സംസ്ഥാനത്ത് ഇത് വരെ 294 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള 23,491 രോഗികളിൽ 191 പേർ ഐസിയുവിലാണ്. 47 പേർ വെന്‍റിലേറ്ററിലും. ഇത് വരെ 75385 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.