തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  8764  പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 7723 പേർ രോഗമുക്തി നേടി. 95407 പേർ നിലവിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 48253 സാംപിളുകൾ പരിശോധിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ 

കൊവിഡ് ഏറ്റവും വെല്ലുവിളി ഉയർത്തിയ തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ മാതൃകാപരമായ പ്രവർത്തനം കൊണ്ടാണ് ഇതു സാധ്യമായത്. ജനങ്ങളും നല്ല രീതിയിൽ സഹകരിച്ചു. എന്നാൽ ചില മേഖകളിൽ ആളുകളുടെ സഹകരണം തികച്ചും നിരാശയുണ്ടാക്കുന്ന തരത്തിലാണ്. ചില മത്സ്യചന്തകൾ, വഴിയോരകച്ചവട സ്ഥാപനങ്ങൾ എന്നിവടിങ്ങളിൽ സാമൂഹികഅകലം അട്കകമുളള് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ല.

കൊവിഡിനെ തുടർന്ന് ജോലി പോയി നാട്ടിലെത്തി റോഡിന് വശങ്ങളിൽ ചെറുകിട കച്ചവടം നടത്തി ജീവിക്കുന്ന നിരവധിയാളുകളുണ്ട്. ആവശ്യമുള്ള സാധനങ്ങൾ വാങ്ങി ഇവരെ നമ്മുക്ക് സഹായിക്കാം. പക്ഷേ അത്തരം കേന്ദ്രങ്ങളിൽ ആളുകൾ വല്ലാതെ കൂട്ടം കൂടുന്നതും കൃത്യമായി സുരക്ഷാ മാനദണ്ഡം പാലിക്കത്തതും ശരിയായ കാര്യമല്ല. ഇതു വഴിയോരക്കച്ചവടക്കാർക്ക് കൂടി ബുദ്ധിമുട്ടാണ്. അതിനാൽ കൊവിഡ് പ്രട്ടോക്കോൾ പാലിച്ച് കച്ചവടം നടത്തണം. കച്ചവടക്കാരനും ഉപഭോക്താവും ജാഗ്രത പാലിക്കണം. ചിലയിടങ്ങളിൽ കുട്ടികൾക്ക് സ്വകാര്യ ട്യൂഷൻ നടന്നു വരുന്നതായി ശ്രദ്ധയിൽപ്പെട്ടു. നിരവധി കുട്ടികൾ ഓൺലൈൻ പരീക്ഷയ്ക്കും മറ്റുമായി ട്യൂഷന് പോകുന്നു. തലസ്ഥാന ജില്ലയിൽ പ്രതിദിനം കൊവിഡ് പൊസീറ്റീവായവരിൽ 15 വയസിന് താഴെയുള്ള വലിയൊരു ശതമാനം കുട്ടിക്കളുണ്ട്. ഇക്കാര്യം മാതാപിതാക്കൾ ശ്രദ്ധിക്കുകകയും കരുതൽ സ്വീകരിക്കുകയും വേണം. 

കൊല്ലത്ത് മത്സ്യത്തൊഴിലാളികളുടെ വീട്ടുകളിൽ ചിലതിൽ ഒരു വീട്ടിൽ ഒരു ശൌചാലയം മാത്രമുള്ള അവസ്ഥയുണ്ട്. അത്തരം വീട്ടിലെ അംഗങ്ങളെ അടുത്തുള്ള കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റണം. വ്യാപാരി വ്യവസായികളിലും ഓട്ടോറിക്ഷാത്തൊഴിലാളികളിലും രോഗവ്യാപനം കൂടുന്നതായി കാണുന്നുണ്ട്. ഇവരുടെ പ്രത്യേകം ഗ്രൂപ്പ് തയ്യാറാക്കണമെന്ന് നിർദേശിച്ചു. 

പത്തനംതിട്ടയിലെ അടൂർ അടക്കമുള്ള സ്ഥലങ്ങളിൽ വ്യാപാരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കൊവിഡ് ക്ലസ്റ്റർ രൂപപ്പെടുന്ന അവസ്ഥയുണ്ട്. പത്തനംതിട്ട കെഎപി ക്യാംപിൽ ഇന്നലെ വരെ 97 പേർക്ക് രോഗം ബാധിച്ചു. ഇവിടെ കൊവിഡ് സെൻ്റർ സജ്ജമാക്കി. ചുട്ടിപ്പാറ നഴ്സിംഗ് സെൻററി 25 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി ചുമതലകൾ ഏൽപിച്ചു. ആലപ്പുഴയിലെ പത്ത് സ്വകാര്യ ആശുപത്രികൾ കൊവിഡ് ആശുപത്രികളാക്കും. ഇവിടെ ഐസിയു, വെൻ്റിലേറ്റർ സൌകര്യത്തോടെ 25 ശതമാനം ബെഡുകൾ സജ്ജമാക്കും. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആശുപത്രികളിൽ കൊവിഡ് ഇതര രോഗികളെ ചികിത്സിക്കാൻ സൌകര്യം ഒരുക്കും. ഇക്കാര്യം ഡിഎംഒമാർ ഏകോപിപ്പിക്കും.

കൊല്ലത്ത് മത്സ്യത്തൊഴിലാളികളുടെ വീട്ടുകളിൽ ചിലതിൽ ഒരു വീട്ടിൽ ഒരു ശൌചാലയം മാത്രമുള്ള അവസ്ഥയുണ്ട്. അത്തരം വീട്ടിലെ അംഗങ്ങളെ അടുത്തുള്ള കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റണം. വ്യാപാരി വ്യവസായികളിലും ഓട്ടോറിക്ഷാത്തൊഴിലാളികളിലും രോഗവ്യാപനം കൂടുന്നതായി കാണുന്നുണ്ട്. ഇവരുടെ പ്രത്യേകം ഗ്രൂപ്പ് തയ്യാറാക്കണമെന്ന് നിർദേശിച്ചു. 

പത്തനംതിട്ടയിലെ അടൂർ അടക്കമുള്ള സ്ഥലങ്ങളിൽ വ്യാപാരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കൊവിഡ് ക്ലസ്റ്റർ രൂപപ്പെടുന്ന അവസ്ഥയുണ്ട്.
പത്തനംതിട്ട കെഎപി ക്യാംപിൽ ഇന്നലെ വരെ 97 പേർക്ക് രോഗം ബാധിച്ചു. ഇവിടെ കൊവിഡ് സെൻ്റർ സജ്ജമാക്കി. ചുട്ടിപ്പാറ നഴ്സിംഗ് സെൻററി 25 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി ചുമതലകൾ ഏൽപിച്ചു. ആലപ്പുഴയിലെ പത്ത് സ്വകാര്യ ആശുപത്രികൾ കൊവിഡ് ആശുപത്രികളാക്കും. ഇവിടെ ഐസിയു, വെൻ്റിലേറ്റർ സൌകര്യത്തോടെ 25 ശതമാനം ബെഡുകൾ സജ്ജമാക്കും. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആശുപത്രികളിൽ കൊവിഡ് ഇതര രോഗികളെ ചികിത്സിക്കാൻ സൌകര്യം ഒരുക്കും. ഇക്കാര്യം ഡിഎംഒമാർ ഏകോപിപ്പിക്കും.

ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സഞ്ചാരികൾ എത്തിതുടങ്ങി. സഞ്ചാരികളെ നിരീക്ഷിക്കാനും സാമൂഹിക അകലം പാലിക്കാനും റിസോർട്ട് ഉടമകളും ആരോഗ്യവകുപ്പും ചേർന്ന് സൌകര്യം ഒരുക്കും. തൃശ്ശൂരിൽ പുത്തൂർ ദിവ്യാശ്രമം ക്ലസ്റ്ററായി മാറി. ഹോസ്റ്റലുകളും അനാഥാലയങ്ങളും കൂടുതൽ ജാഗ്രത പാലിക്കണം. കോഴിക്കോട് ജില്ലയിൽ മാർക്കറ്റുകളും ഹാർബറുകളും ദിവസങ്ങളോളം അടച്ചിടുന്നത് ഇവിടെ ജോലി ചെയ്യുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ നിയന്ത്രണങ്ങളോടെ ഇവിടെ തുറന്നു പ്രവർത്തിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഒരോ വാർഡുകളിലും 20 വീടുകൾ അടങ്ങിയ ഗ്രൂപ്പുണ്ടാക്കി കൊവിഡ് നിരീക്ഷണം ശക്തിപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. 

വയനാട്ടിൽ ഇതിനോടകം 155 ആദിവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 37 മുതൽ 50 വരെ പ്രായമുള്ളവരാണ് കൂടുതൽ
മീനങ്ങാടി പേര്യ വെങ്ങപ്പള്ളി ആരോഗ്യകേന്ദ്രങ്ങളുടെ പരിധിയിലാണ് കൂടുതൽ കേസുകൾ. കൊവിഡ് ബാധിച്ചു രോഗമുക്തി നേടിയവരിലുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക പോസ്റ്റ് കൊവിഡ് ക്ലിനിക്ക് മാനന്തവാടി ആശുപത്രിയിൽ നാളെ മുതൽ പ്രവർത്തനം തുടങ്ങും. പരിശോധനയ്ക്ക് വരുന്ന ഗർഭിണികൾ കൊവിഡ് പൊസീറ്റീവായാൽ അവരെ സർക്കാർ ആശുപത്രികളിലേക്ക് അയക്കുന്ന പ്രവണത കണ്ണൂരിലെ ചില സ്വകാര്യ. ആശുപത്രികളിൽ കാണുന്നു. ഇതു കർശനമായി വിലക്കി. 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കൊവിഡ് പ്ലാസ്മ ചികിത്സ തുടങ്ങി. കൊവിഡ് മുക്തനായി 28 ദിവസം പിന്നിട്ട എന്നാൽ മൂന്ന് മാസം പിന്നിടാത്ത ആളുകളിൽ നിന്നും പ്ലാസ്മയ്ക്ക് വേണ്ടി  രക്തം ഇവിടെ സ്വീകരിച്ചു തുടങ്ങി. ശബരിമലയിൽ ദിവസവും 250 പേരെ പ്രവേശിപ്പിക്കാനാണ് സംവിധാനം ഒരുക്കിയത്. വിർച്വൽ ക്യൂ വഴിയാവും ബുക്കിംഗ്. രണ്ട് ദിവസം കൊണ്ട് തന്നെ ബുക്കിംഗ് പൂർത്തിയായി. വിർച്വൽ ക്യൂ എത്രത്തോളം ജനകീയമാണ് എന്നതിന് ഇതു ഉദാഹരണമാണ്. മണ്ഡലമകരവിളക്ക് കാലത്തും ഇതേ രീതിയിൽ ആളുകളെ പ്രവേശിപ്പിക്കും. സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ശക്തമായി നടപ്പാക്കാൻ പൊലീസും ജില്ലാ ഭരണകൂടങ്ങളും നടപടി സ്വീകരിച്ചു വരികയാണ്. മാസക് ധരിക്കാത്ത 6330 പേർക്കെതിരെ ഇന്ന് കേസെടുത്തു. ക്വാറൻ്റൈൻ ലംഘിച്ച എട്ട് പേർക്കെതിരെയും കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് 39 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ചത്. 101 പേർ അറസ്റ്റിലായി.

ലൈഫ് മിഷൻ: ലൈഫ് മിഷൻ പദ്ധതിയിൽ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ച് സിബിഐ ഇട്ട എഫ്ഐആർ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ലൈഫ് മിഷനിൽ എഫ്ഐആറിലെ തുടർനടപടികൾക്ക് രണ്ട് മാസത്തേക്ക് സ്റ്റേ അനുവദിച്ചിട്ടുണ്ട്. ലൈഫ് മിഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. അനിൽ അക്കര നൽകിയ പരാതിയിലാണ് സിബിഐ എഫ്ഐആർ ഇട്ടത്. ഇടക്കാല വിധിയിൽ ശ്രദ്ധേയമായ ചില കാര്യങ്ങളുണ്ട്. ലൈഫ് മിഷൻ വിദേശസംഭാവന സ്പോൺസറിൽ നിന്നും നേരിട്ട് വാങ്ങിയിട്ടില്ലെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചിരിക്കുന്നു. 

വിദേശ സംഭാവന നിയന്ത്രണ നിയമം വകുപ്പ് മൂന്ന് വിശദമായി പരിശോധിച്ച കോടതി ലൈഫ് മിഷനോ ബിൽഡർമാരോ വകുപ്പ് മൂന്നിലെ വിവരണത്തിൽ ഉൾപ്പെടുന്നില്ല എന്നാണ്. വിദേശ സംഭാവന നിയന്ത്രണ നിയമമോ ലഭ്യമായ രേഖകളോ പ്രകാരം ലൈഫ് മിഷനെ പ്രതിപ്പട്ടികയിൽ ചേർത്തത് ന്യായീകിരക്കില്ലെന്നും കോടതി നിരീക്ഷിക്കുന്നു. കേസിൽ ഇനിയും നടപടി ബാക്കിയുള്ളതിനാൽ കൂടുതൽ ഇപ്പോൾ പറയുന്നില്ല. എന്നാൽ ലൈഫ് മിഷൻ പദ്ധതിക്കെതിരെ പൊതുസമൂഹത്തിൽ പ്രചാരണം നടത്തിയവർക്കുള്ള മറുപടിയാണ് ഇന്നത്തെ ഹൈക്കോടതി വിധി. ഇതോടൊപ്പം ലൈഫ് പദ്ധതിയെക്കുറിച്ച് ഒന്നുകൂടി പറയട്ടെ. ഈനാട്ടിലെ സാധാരണ ജനങ്ങൾക്ക് കിടപ്പാടം ഉണ്ടാക്കാനുള്ള സാധാരണ പദ്ധതിയാണിത്. അതിനെ ആരും തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിക്കരുത്. ഒരു വീട് എത്ര വലിയ സ്വപ്നമാണെന്ന് അതുണ്ടാക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവന് മാത്രമേ മനസിലാവൂ. അത്തരം ആളുകൾക്ക് സൌജന്യമായി വീട് ലഭിക്കുമ്പോൾ ഉള്ള സന്തോഷം ആർക്കും വിവരിക്കാനാവില്ല. 

സ്വന്തമായി വീടുണ്ടാക്കാൻ കഴിവില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുകയാണ് ലൈഫ് മിഷൻ. ഈ പദ്ധതിയിലെ സുപ്രധാനമായ ഒരു ചടങ്ങ് ഇന്ന് നടന്നു. 1983 മുതൽ 1987 വരെ കെ.കരുണാകരൻ മന്ത്രിസഭയിൽ സാമൂഹികനീതി വകുപ്പ് മന്ത്രിയായിരുന്ന ശ്രീ പികെ വേലായുധൻ്റെ ഭാര്യ ശ്രീ ഗിരിജയ്ക്ക് ലൈഫ് മിഷനിലൂടെ ഒരു വീട് വച്ചു നൽകാൻ സാധിച്ചു. കല്ലടിമുക്കത്ത് തിരുവനന്തപുരം കോർപ്പറേഷൻ നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ ഒരു ഫ്ളാറ്റ് അവർക്ക് നൽകി. 2003-ൽ പികെ വേലായുധൻ മരിച്ച ശേഷം വലിയ ദുരിതത്തിലായിരുന്നു അവർ. മുൻ സർക്കാരിൻ്റെ കാലത്ത് ഒരു വീടിനായി പല വാതിലുകൾ അവർ മുട്ടി. മുഖ്യമന്ത്രിക്ക് വ രെ അപേക്ഷ കൊടുത്തു എന്നാൽ ഫലമുണ്ടായില്ല.