കാസര്‍കോട്: കര്‍ഫ്യുവിൽ കുടുങ്ങിപ്പോയവരെ സഹായിക്കാൻ സന്നദ്ധരായി കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്‍റെ ഹൈൽപ്പ് ലൈൻ. കൊവിഡ് വ്യാപനം മുൻ നിര്‍ത്തി കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങൾ നിലനിൽക്കെയാണ് കര്‍ഫ്യു വിൽ വലയുന്നവര്‍ക്ക് ആശ്വാസം പകരാനാണ് ജില്ലാ ഭരണകൂടം ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രസിദ്ധീകരിച്ചത്. അത്യാവശ്യ സേവനങ്ങൾക്കെല്ലാം ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ആശുപത്രി ആവശ്യങ്ങൾ ആഹാരം എന്നിങ്ങനെ ഇനം തിരിച്ച സേവനങ്ങൾക്കായാണ് സഹായം ലഭിക്കുക.

 അതിനിടെ ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ഇന്നലെ മാത്രം കാസര്‍കോട്  ജില്ലയില്‍ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് -6, ചന്തേര- 3, ബേഡകം-1, ബദിയടുക്ക- 4, രാജപുരം -3, നീലേശ്വരം- 2, വെള്ളരിക്കുണ്ട്- 1, ബേക്കല്‍-3, ചീമേനി-2, മേല്‍പ്പറമ്പ്- 4, വിദ്യാനഗര്‍-7, ആദൂര്‍- 2, മഞ്ചേശ്വരം- 1, കുമ്പള-3, ഹോസ്ദുര്‍ഗ്-2 എന്നീ സ്‌റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക