Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1381 കേസുകള്‍; 1383 അറസ്റ്റ്; പിടിച്ചെടുത്തത് 923 വാഹനങ്ങള്‍

കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത്. 14 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 16 പേരെ അറസ്റ്റ് ചെയ്യുകയും 12 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

covid 19 lockdown violation 1381 cases today in kerala
Author
Thiruvananthapuram, First Published Mar 27, 2020, 6:53 PM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1381 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കഴിഞ്ഞ നാല് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി. 1383 പേരാണ് സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത്. 923 വാഹനങ്ങളും പിടിച്ചെടുത്തു. 

കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക് ഡൗണിന്‍റെ നാലാം ദിവസം സംസ്ഥാനത്ത് നിരത്തിലിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടി തുരുകയാണ്. നിരോധനജ്ഞ നിലവിലുള്ള തിരുവനന്തപുരം ജില്ലയിൽ 144 (തിരുവനന്തപുരം സിറ്റി - 43, തിരുവനന്തപുരം റൂറല്‍ - 101)  കേസുകളാണ് രജിസ്റ്റർ ചെയ്തത്. 137 പേരെ (തിരുവനന്തപുരം സിറ്റി - 37, തിരുവനന്തപുരം റൂറല്‍ - 100 ) അറസ്റ്റ് ചെയ്യുകയും 110 വാഹനങ്ങൾ ( തിരുവനന്തപുരം സിറ്റി - 37, തിരുവനന്തപുരം റൂറല്‍ - 73) കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത്. 14 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 16 പേരെ അറസ്റ്റ് ചെയ്യുകയും 12 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കണ്ണൂരിൽ 20 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 21പേരെ അറസ്റ്റ് ചെയ്യുകയും 12 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വയനാട്ടിൽ 25 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 23 പേരെ അറസ്റ്റ് ചെയ്യുകയും 6 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

മറ്റ് ജില്ലകളുടെ കണക്ക് ചുവടെ (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)    

കൊല്ലം സിറ്റി - 145, 159, 116
കൊല്ലം റൂറല്‍ - 98, 95, 85
പത്തനംതിട്ട - 228, 227, 176
കോട്ടയം - 132, 132, 37
ആലപ്പുഴ - 72, 73, 49
ഇടുക്കി - 104, 124, 19
എറണാകുളം സിറ്റി - 39, 37, 23
എറണാകുളം റൂറല്‍ - 109, 97, 67
തൃശൂര്‍ സിറ്റി - 57, 67, 57
തൃശൂര്‍ റൂറല്‍ - 61, 67, 45 
പാലക്കാട് - 31, 46, 26
മലപ്പുറം - 16, 37, 0
കോഴിക്കോട് സിറ്റി - 68, 0, 68
കോഴിക്കോട് റൂറല്‍ - 18, 25, 15

Follow Us:
Download App:
  • android
  • ios