ആലപ്പുഴ: ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയിയാണ് മരിച്ചത്. 39 വയസായിരുന്നു. ഉച്ച തിരിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. 

അബുദാബിയിൽ  നിന്നുമെത്തിയ ഇയാൾ കൊവിഡ‍് കെയർ സെൻ്ററിൽ നിരീക്ഷണത്തിലായിരുന്നു. ഇയാൾക്ക് കരൾ രോഗം ഗുരുതരമായിരുന്നതായും ശ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചതായും അധികൃതർ അറിയിച്ചു.