Asianet News MalayalamAsianet News Malayalam

കൊവിഡ് 19: തൃശ്ശൂരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം, പ്രതിരോധ നടപടികൾ വിലയിരുത്തും

തൃശ്ശൂരില്‍ 1360  പേർ വീട്ടിലും 77 പേർ വിവിധ ആശുപത്രികളിലെ ഐസലേഷൻ വാർഡുകളിലും നിരീക്ഷണത്തിലാണ്.105 പേരുടെ ഫലം വരാനുണ്ട്.

covid 19 meeting in thrissur for planning next step
Author
Thrissur, First Published Mar 14, 2020, 10:28 AM IST

തൃശ്ശൂര്‍: കോവിഡ് 19 സ്ഥിരികരിച്ച പശ്ചാത്തലത്തിൽ തൃശ്ശൂരിൽ  ഉന്നതതല യോഗം ചേരുന്നു. യോഗത്തിൽ മന്ത്രിമാരായ സി രവീന്ദ്രനാഥ്, എസി മൊയ്തീൻ, വി എസ് സുനിൽകുമാർ, എം പിമാരായ ടി എൻ പ്രതാപൻ, രമ്യഹരിദാസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുക്കുന്നു. ഇതുവരെ സ്വീകരിച്ച പ്രതിരോധ  നടപടികൾ യോഗം വിലയിരുത്തും. തുടർന് സ്വീകരിക്കേണ്ട പ്രതിരോധ മാർഗ്ഗങ്ങളൾക്കും ബോധവത്കരണ പരിപാടികൾക്കും യോഗം രൂപം നൽകും. 1360  പേർ വീട്ടിലും 77 പേർ വിവിധ ആശുപത്രികളിലെ ഐസലേഷൻ വാർഡുകളിലും നിരീക്ഷണത്തിലാണ്.105 പേരുടെ ഫലം വരാനുണ്ട്.

തൃശ്ശൂരും കണ്ണൂരും രോഗം സ്ഥിരീകരിച്ചവരുടെ വിശദമായ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ഇവർ യാത്ര ചെയ്ത സ്ഥലങ്ങളിൽ ആ സമയത്ത് ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.  ഇവർ ഇടപഴകിയ ആളുകളെ കണ്ടെത്താൻ ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്.  തിങ്കളാഴ്ച മുതൽ തൃശ്ശൂർ മെഡിക്കൽ കോളേജിലും സ്രവ പരിശോധനക്ക് സംവിധാനമുണ്ടാകും.  സംസ്ഥാനത്താകെ കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കും. തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ മരിച്ച രോഗിക്ക് കൊവിഡ് 19 ബാധിച്ചിരുന്നില്ലെന്ന് തെളിഞ്ഞു.  

Read More: കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ആരോഗ്യനില തൃപ്‍തികരം...

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ...

 

Follow Us:
Download App:
  • android
  • ios