Asianet News MalayalamAsianet News Malayalam

കൊവിഡ് 19 : ബിവറേജസ് ഔട്ട് ലറ്റുകൾ അടക്കാൻ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമെന്ന് മുല്ലപ്പള്ളി

സമൂഹവ്യാപനത്തിനെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ട ഈ സമയത്ത് ഇവ തുറന്ന് പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ പ്രത്യാഘാതത്തിന് വഴിവയ്ക്കും. രോഗം പടരുന്ന കോഴിക്കോട് ജില്ലയിലെ വടകരയില്‍ ഒരു ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ മദ്യം വാങ്ങാനായി തടിച്ചു കൂടിയത് അഞ്ചൂറിലധികം പേരാണ്. 

covid 19 mullappally ramachandran against kerala government
Author
Trivandrum, First Published Mar 23, 2020, 6:26 PM IST

തിരുവനന്തപുരം: കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിലും ബിവറേജസ് കോര്‍പറേഷൻ ഔട്ട് ലറ്റുകൾ അടക്കം സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിടാൻ തയ്യാറാകാത്തതിൽ പ്രതിഷേധവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിപക്ഷ കക്ഷികൾ ഈ ആവശ്യം ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടും വഴങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുന്നില്ല. ഇത് അങ്ങേ അറ്റം പ്രതിഷേധാര്‍ഹമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 

സമൂഹവ്യാപനത്തിനെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ട ഈ സമയത്ത് ഇവ തുറന്ന് പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ പ്രത്യാഘാതത്തിന് വഴിവയ്ക്കും. രോഗം പടരുന്ന കോഴിക്കോട് ജില്ലയിലെ വടകരയില്‍ ഒരു ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ മദ്യം വാങ്ങാനായി തടിച്ചു കൂടിയത് അഞ്ചൂറിലധികം പേരാണെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു. 

വാര്‍ത്താ കുറിപ്പ് വായിക്കാം : 

കൊവിഡ് 19 രോഗ വ്യാപനത്തിന്റെ തുടക്കം മുതല്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായി ബിവറേജസ് ഓട്ട്‌ലെറ്റുകളും ബാറുകളും പൂര്‍ണ്ണമായും പൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനെ പരിഹാസപൂര്‍വ്വം നിരാകരിച്ച മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാസര്‍ഗോഡ് ജില്ല ഒഴികെ മറ്റു കൊവിഡ് ബാധിത ജില്ലകളില്‍ മദ്യശാലകള്‍ ഭാഗികമായി അടയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സമൂഹവ്യാപനത്തിനെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ട ഈ സമയത്ത് ഇവ തുറന്ന് പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ പ്രത്യാഘാതത്തിന് വഴിവയ്ക്കും. രോഗം പടരുന്ന കോഴിക്കോട് ജില്ലയിലെ വടകരയില്‍ ഒരു ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ മദ്യം വാങ്ങാനായി തടിച്ചു കൂടിയത് അഞ്ചൂറിലധികം പേരാണ്. മിക്ക മദ്യശാലകളിലും സ്ഥിതിയിതാണ്. മദ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് മാനദണ്ഡം നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ നടപടി വിരോധാഭാസമാണ്. സാധാരണക്കാരും പട്ടിണി പാവങ്ങളുമാണ് മദ്യം വാങ്ങാനായി ബിവറേജസ് ഔട്ട് ലെറ്റിന് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. ഇവരെ മരണത്തിന് വലിച്ചെറിഞ്ഞ് ഖജനാവിലേക്ക് പണം സമാഹരിക്കാനുള്ള സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല. മദ്യശാലകള്‍ അടിയന്തിരമായി പൂട്ടാനാവശ്യമായ നടപടി സര്‍ക്കാര്‍ എത്രയും വേഗം സ്വീകരിക്കണം. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പള്ളിയില്‍ കുര്‍ബാന നടത്തിയ വൈദികനെ അറസ്റ്റ് ചെയ്ത സര്‍ക്കാരാണ് ഈ വിഷയത്തില്‍ അലംഭാവവും വീഴ്ചയും കാട്ടുന്നത്. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്‍റെയും പ്രതിപക്ഷത്തിന്‍റെയും മുന്നറിയിപ്പ് അവഗണിച്ച്  മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Follow Us:
Download App:
  • android
  • ios