ചങ്ങനാശ്ശേരി: മദ്യം കിട്ടാത്തിനെ തുടര്‍ന്ന് കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമം. ചങ്ങനാശ്ശേരിയിലാണ് സംഭവം. ഷോപ്പിംഗ് കോംപ്ലക്സിലെ മൂന്നാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് പുവ്വം സ്വദേശി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. 

സുരക്ഷാ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി. പരിക്കേറ്റ യുവാവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക