Asianet News MalayalamAsianet News Malayalam

ബന്ധുക്കളെ ഓര്‍ത്ത് ആശങ്കപ്പെടരുത്, സര്‍ക്കാര്‍ ഒപ്പമുണ്ട്: പ്രവാസികളോട് പിണറായി

അതത് രാജ്യങ്ങളും സംസ്ഥാനങ്ങളും നൽകുന്ന നിർദ്ദേശം അനുസരിച്ച് കൊവിഡിനെ പ്രതിരോധിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. മുൻകരുതൽ സ്വീകരിക്കാൻ മറക്കരുത്. മനസ് കൊണ്ട് ഞങ്ങളെല്ലാം നിങ്ങളോടൊപ്പം ഉണ്ട്

covid 19 no need to worry  cm pinarayi vijayan says to Foreign Malayalees
Author
Trivandrum, First Published Mar 26, 2020, 6:54 PM IST

തിരുവനന്തപുരം: കൊവിഡ് കാലത്ത് കേരളത്തിൽ കഴിയുന്ന ബന്ധുക്കലെ ഓര്‍ത്ത്  പ്രവാസികൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രാജ്യത്തിന് പുറത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ള മലയാളികൾ ആശങ്കാകുലരാണ്. അവരാരും നാട്ടിലെ ബന്ധുമിത്രാദികളെ കുറിച്ചോർത്ത് ആശങ്കപ്പെടേണ്ട കാര്യമില്ല. അവര്‍ക്ക് വേണ്ടതൊക്കെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് പിണറായി വിജയൻ ഉറപ്പ് നൽകി. 

അതത് രാജ്യങ്ങളും സംസ്ഥാനങ്ങളും നൽകുന്ന നിർദ്ദേശം അനുസരിച്ച് കൊവിഡിനെ പ്രതിരോധിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. മുൻകരുതൽ സ്വീകരിക്കാൻ മറക്കരുത്. മനസ് കൊണ്ട് ഞങ്ങളെല്ലാം നിങ്ങളോടൊപ്പം ഉണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. 

മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവരും പ്രവാസികളും ഇങ്ങോട്ട് വരണം എന്നാഗ്രഹിക്കുന്നു. തത്കാലം ഇതിന് നിവൃത്തിയില്ല. എവിടെ നിൽക്കുന്നുവോ അവിടെ തന്നെ തുടരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറയുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 

 വാടകയ്ക്ക് താമസിക്കുന്ന ഇടത്ത് നിന്ന് അതിഥി തൊഴിലാളികളെ ഇറക്കിവിടാൻ അനുവദിക്കില്ല. അവർക്ക് വേണ്ട ഭക്ഷണവും മറ്റ് സേവനങ്ങളും ഉറപ്പാക്കാൻ അടിയന്തിര ഇടപെടൽ നടത്താൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ജനങ്ങളുടെ അനാവശ്യ സഞ്ചാരം, കറങ്ങി നടത്തം എല്ലാം ഒഴിവാക്കണമെന്നും പിണറായി വിജയൻ അഭ്യര്‍ത്ഥിച്ചു
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios