ചെന്നൈ: തമിഴ്നാട്ടിൽ കൊവി‍ഡ‍് രോഗികളുടെ എണ്ണത്തിൽ വൻ  വർധന. ഇരുപത്തിനാല് മണിക്കൂറിനിടെ 1384 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1072 പേരും ചെന്നൈയിലാണ്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 27256 ആയി. 12 പേരാണ് ഇന്ന് മാത്രം തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇത് വരെ 220 പേരാണ് കൊവിഡ് ബാധ മൂലം മരിച്ചത്. 

ചെന്നൈയിൽ മാത്രം 18693 പേർക്കാണ് ഇത് വരെ രോഗം സ്ഥിരകരീച്ചത്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ 16,181 പേർ പുരുഷൻമാർക്കും 9,677 സ്ത്രീകൾക്കും 14 ട്രാൻസ്ജെൻഡറുകൾക്കുമാണ്. 

നിലവിൽ 11,345 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 14,316 പേർ ഇത് വരെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്ന് 610 പേരെയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.