മൃതദേഹത്തിന്റെ വലിപ്പത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ് മാറി നൽകിയ വിവരം തിരിച്ചറിഞ്ഞത്. പച്ചയപ്പൻ്റെ മൃതദേഹം മൂന്നാറിലേക്ക് കൊണ്ട് പോയി. 

കട്ടപ്പന: സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ഗുരുതര അനാസ്ഥയുണ്ടായത്. കുമളി സ്വദേശിയുടെ മൃതദേഹമാണ് മാറി നൽകിയത്. മരിച്ച കുമളി സ്വദേശിയായ സോമൻ്റെ മൃതദേഹത്തിന് പകരം മൂന്നാർ സ്വദേശിയായ പച്ചയപ്പൻ്റെ മൃതദേഹമാണ് ആശുപത്രിയൽ നിന്ന് വിട്ട് നൽകിയത്.

മൃതദേഹത്തിന്റെ വലിപ്പത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ് മാറി നൽകിയ വിവരം തിരിച്ചറിഞ്ഞത്. പച്ചയപ്പൻ്റെ മൃതദേഹം മൂന്നാറിലേക്ക് കൊണ്ട് പോയി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona